മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 3 പേര്‍ അറസ്റ്റില്‍
Jun 27, 2013, 12:04 IST
ഉഡുപ്പി: മണിപ്പാല്‍ കസ്തൂര്‍ഭാ മെഡിക്കല്‍ കോളജിലെ മലയാളിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യോഗേഷ്, ഹരീഷ്, ആനന്ദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂട്ടു പ്രതികളെയും കണ്ടെത്താന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യ ബാംഗ്ലൂരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സിസിടിവി ക്യാമറകള്‍ എല്ലാ ഭാഗത്തും സ്ഥാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടയുന്നതിന് ഇത് ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ മൂന്നു പേരെയും രഹസ്യ കേന്ദ്രത്തില്‍ കൊണ്ടുപോയാണ് ചോദ്യം ചെയ്യുന്നത്.
അതിനിടെ കേസിലെ ഒരു പ്രതിയായ യോഗേഷ് പോലീസ് കസ്റ്റഡിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. യോഗേഷിനെ മണിപ്പാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗേഷും ഹരീഷും ഉഡുപ്പി സ്വദേശികളാണ്. കേസിലെ ഒരു പ്രതിയായ ആനന്ദ് കൂട്ടബലാത്സംഗത്തിന് ശേഷം ഗോവയിലേക്കാണ് രക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Related News: മണിപ്പാല്‍ കൂട്ട ബലാത്സംഗം: പ്രതികള്‍ അറസ്റ്റിലായത് ബജ്‌റംഗ്ദള്‍ അന്ത്യശാസനത്തെ തുടര്‍ന്ന്
Keywords: Arrest, Gang Rape, Police, University, Custody, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.