ഗുജറാത്ത് കലാപം ഇന്ത്യന്‍ മുജാഹിദ്ദീന്റെ രൂപീകരണത്തിന് വഴിവെച്ചു: ഷക്കീല്‍ അഹമ്മദ്
Jul 21, 2013, 23:00 IST
ന്യൂഡല്‍ഹി: ഗുജറാത്ത് വംശീയ കലാപം ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ രൂപീകരണത്തിന് വഴിവച്ചതായി കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്. ഗുജറാത്ത് കലാപത്തിനുശേഷമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപീകരിച്ചത്. ഇത് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴെങ്കിലും വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറാന്‍ ബിജെപിയോ ആര്‍.എസ്.എസോ തയ്യാറാണോ? അഹമ്മദ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് ഷക്കീല്‍ ഈ ആരോപണങ്ങള്‍ നടത്തിയത്.
കൂടാതെ രാജ്യത്തെ വര്‍ഗീയതയുടെ സ്രോതസ് ബിജെപിയും ആര്‍.എസ്.എസുമാണെന്നും പാറ്റ്‌നയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ഷക്കീല്‍ അഹമ്മദ് പറഞ്ഞു. അതേസമയം ഷക്കീല്‍ അഹമ്മദിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തില്‍ സമാധാനം നിലനില്‍ക്കുന്നുണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ഷക്കീല്‍ അഹമ്മദ് തീവ്രവാദത്തെ ന്യായീകരിക്കുകയാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.
SUMMARY: New Delhi/Patna: Congress leader Shakeel Ahmed today targeted the Bharatiya Janata Party when he claimed that it was the 2002 Gujarat riots that led to the formation of terror outfit Indian Mujahideen.
Keywords: National news, New Delhi, Patna, Congress leader, Shakeel Ahmed, Targeted, Bharatiya Janata Party, Claimed, 2002, Gujarat riots, Led, Formation, Terror, Outfit, Indian Mujahideen.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.