ഉപ്പള: കാസര്‍കോട് കടപ്പുറത്ത് മൂന്ന് വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു. കുമ്പള ഷിറിയ ബേരിക്ക കടപ്പുറത്താണ് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ടാങ്കറുകള്‍ കടലിലൂടെ ഒഴുകി വരുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടത്.
അവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസും കുമ്പള പോലീസും ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ടാങ്കറുകള്‍ കരയ്‌ക്കെത്തിച്ചു. ടാങ്കറുകള്‍ കരയ്ക്കടിഞ്ഞ വിവരമറിഞ്ഞ് നൂറു കണക്കിനാളുകള്‍ തീരത്തേക്ക് ഒഴുകിയെത്തി. ഒരു സ്റ്റീൽ സ്ട്രക്ച്ചറിനകത്താണ് മൂന്ന് ഭാഗങ്ങളായി ഓരോ ടാങ്കറുകളും ഘടിപ്പിച്ചിട്ടുള്ളത്.
ജപ്പാനില്‍ നിന്നുമാണ് ടാങ്കറുകള്‍ ഒഴുകിയെത്തിയതെന്ന് സംശയിക്കുന്നു. CIMC-ENRC എന്നെഴുതിയ ശേഷം ജപ്പാനീസ് ഭാഷയിലാണ് ടാങ്കറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. INRS 20/1018/NRSU/0216(4) എന്ന കോഡ് നമ്പറും ടാങ്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടാങ്കറുകളില്‍ സ്‌ഫോടക ശേഷിയുള്ള ഒന്നുമില്ലെന്നും ഗ്യാസാണുള്ളതെന്നും ബോംബ് സ്‌ക്വാഡ് വിദഗ്ദ്ധര്‍ പ്രാഥമിക നിഗമനത്തിലെത്തി. ഗ്യാസ് ചോര്‍ചയുണ്ടായാല്‍ സമീപത്തുള്ളവര്‍ മയങ്ങി വീഴാന്‍ സാധ്യതയുണ്ടെന്നും ബോംബ് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.
ഓയില്‍ കമ്പനി അധികൃതരുമായും വിദഗ്ദ്ധരുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥലത്തെത്തിയ ശേഷം മാത്രമെ ടാങ്കര്‍ തുറന്ന് പരിശോധന നടത്തുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സാധാരണ ടാങ്കര്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്ന തരത്തിലുള്ള ടാങ്കറുകളാണ് കരയ്ക്കടിഞ്ഞിട്ടുള്ളത്. സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രിഡ്ജ്, ഫുട്‌ബോള്‍, സിലണ്ടറുകള്‍, ക്യാപ്പ് തുടങ്ങിയവയും കാസര്‍കോടിന്റെ തീരപ്രദേശങ്ങളില്‍ ഒഴുകി എത്തിയിരുന്നു.
Related News:
ടാങ്കറുകള്‍ കരക്കടിഞ്ഞത് ഒമാനില്‍ തകര്‍ന്ന് മുങ്ങിയ കപ്പലില്‍ നിന്ന്
ബേരിക്ക കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി
കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!
Also Read:
ജ്വല്ലറി കുത്തിത്തുറന്ന് 2 കിലോ വെള്ളി കവര്‍ചചെയ്തു
Keywords: Sea, Police, Football, Kumbala, Bandiyod, Fisher-workers, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.