അവെല്ലിനൊ: തെക്കന്‍ ഇറ്റലിയില്‍ ബസ് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം. 11 പേര്‍ക്ക് പരിക്ക്. കമ്പാനിയയിലെ അവെല്ലിനൊ നഗരത്തിനടുത്താണ് അപകടം നടന്നത്. തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട ബസ് ,യാത്രയ്ക്കുശേഷം നേപ്പിള്‍സിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സിയായ അന്‍സ റിപോര്‍ട്ട് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന നിരവധി കാറുകളെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് ബസ് മറിഞ്ഞത്.
അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചതായാണ് വിവരം. ബസ് ഇടിച്ച് തകര്‍ന്ന കാറുകളേയും അപകടത്തില്‍പെട്ട ബസില്‍ നിന്ന് തെറിച്ചുവീണ ആളുകളേയും ടി.വി ഫൂട്ടേജുകളില്‍ കാണാമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റോഡില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് ബസ് കിടക്കുന്നത്. മരങ്ങളും പാറകളും നിറഞ്ഞ സ്ഥലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.
മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പരമാവധി ആളുകളെ രക്ഷിച്ചുകൊണ്ടിരിക്കുകയാണന്ന് പോലീസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. അപകടം നടന്ന നേപ്പിള്‍സ് ബാരി റോഡ് തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പരിക്കേറ്റവരെ അവെല്ലിനോയിലേയും സലേര്‍നോയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:
കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വാഴച്ചുവട്ടില്‍: പ്രതികള്‍ റിമാന്‍ഡില്‍
Keywords: Bus Accident,Italy, Death, Injured, Report, Media, Women, Children., Police, Obituary, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സിയായ അന്‍സ റിപോര്‍ട്ട് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന നിരവധി കാറുകളെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് ബസ് മറിഞ്ഞത്.
അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചതായാണ് വിവരം. ബസ് ഇടിച്ച് തകര്‍ന്ന കാറുകളേയും അപകടത്തില്‍പെട്ട ബസില്‍ നിന്ന് തെറിച്ചുവീണ ആളുകളേയും ടി.വി ഫൂട്ടേജുകളില്‍ കാണാമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റോഡില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് ബസ് കിടക്കുന്നത്. മരങ്ങളും പാറകളും നിറഞ്ഞ സ്ഥലമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.
മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പരമാവധി ആളുകളെ രക്ഷിച്ചുകൊണ്ടിരിക്കുകയാണന്ന് പോലീസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. അപകടം നടന്ന നേപ്പിള്‍സ് ബാരി റോഡ് തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പരിക്കേറ്റവരെ അവെല്ലിനോയിലേയും സലേര്‍നോയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:
കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വാഴച്ചുവട്ടില്‍: പ്രതികള്‍ റിമാന്‍ഡില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.