നഴ്‌സിന് പകരം റിക്ഷാ വണ്ടിക്കാരന്‍ കുത്തിവെപ്പ് നടത്തി; 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു

 


ബല്യ: ഉത്തര്‍പ്രദേശിലെ ബാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ റിക്ഷാ വണ്ടിക്കാരന്‍ കുത്തിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് എഴ് മാസം പ്രായമായ കുട്ടി മരിച്ചു. അഞ്ചാം പനിക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജയ് എന്ന കുട്ടിയാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്.

അഞ്ചാം പനി പിടിപെട്ട് അശുപത്രിയില്‍ പ്രവേശിപ്പിച്ച അജയ്ക്ക് അഞ്ചാംപനിക്കായുള്ള മരുന്ന് കുത്തിവെക്കാന്‍ ഡോക്ടര്‍ നഴ്‌സിനോട് നിര്‍ദേശിച്ചു. എന്നാല്‍ നഴ്‌സ് ആ ജോലി ചെയ്യാതെ റിക്ഷാ വണ്ടിക്കാരനായ രാജുവിനെ ഏല്‍പിക്കുകയായിരുന്നു. ഇയാള്‍ കുത്തിവെപ്പ് നടത്തിയ ഉടനെ തന്നെ കുട്ടി മരിച്ചു. കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

നഴ്‌സിന് പകരം റിക്ഷാ വണ്ടിക്കാരന്‍ കുത്തിവെപ്പ് നടത്തി; 7 മാസം പ്രായമായ കുഞ്ഞ് മരിച്ചുസംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അഹ്മദ് ഹസന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ആശുപത്രിയില്‍ സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. തൂപ്പുജോലിക്കാരന്‍ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ മുറിവ് തുന്നിയ സംഭവമാണ് അന്ന് പുറത്തായത്. സംഭവത്തില്‍ കുറ്റക്കാരനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ 20 വര്‍ഷത്തോളമായി താന്‍ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തിരുന്നുവെന്നും ഡ്രിപ് കൊടുക്കാനുമൊക്കെ തനിക്ക് അറിയാമെന്നും രാജു പറഞ്ഞു. നേരത്തേ മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണ് രാജു.

Also Read:
'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
Keywords : Uttar Pradesh, 7-Month Baby, Death, Obituary, National, Minister, Gives injection, Rickshaw-puller, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia