അനുമതിയില്ലാതെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി
Jul 26, 2013, 13:10 IST
തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ നിയമപരമായ അനുമതി ഇല്ലാതെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചവര്‍ക്കും ഈ സൈറ്റുകളിലേക്ക് സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കുമെതിരെ ആന്റിപൈറസി സെല്‍ നിയമ നടപടി ആരംഭിച്ചു.
കഴിഞ്ഞ ഒരു കൊല്ലത്തോളമായി നിയമവിരുദ്ധമായി മലയാള സിനിമകളുടെ വ്യാജ കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന റ്റി.കെ. ടോറന്റ്, ദേശ്ശി-ടോറന്റ്, യു. ടോറന്റ്, ബിറ്റ്- ടോറന്റ്, വ്യാജ കോപ്പികള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന സൈറ്റുകളായ മല്ലു-vdo.net, abc മലയാളം, കനകമാത്യു.com, ഗലാട്ട.com, 1237.com തുടങ്ങിയ പതിനഞ്ചോളം സ്ഥാപനങ്ങളുടെ ഉടമകളുടെയും നടത്തിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി ഇതിന്റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.
അടുത്ത കാലത്ത് റിലീസ് ചെയ്ത മലയാള സിനിമകളുടെ വ്യാജ പകര്‍പുകള്‍ ഇന്റര്‍നെറ്റിലെ പല സൈറ്റുകളും ചാര്‍ജ് ഈടാക്കി പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഈ വ്യാജ സൈറ്റുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആന്റി പൈറസി സെല്‍ ചെന്നൈയിലേക്കുള്ള pay-pal കമ്പനിയില്‍ നിന്നും ശേഖരിച്ചു വരുന്നു.
ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പകര്‍പുകളെപ്പറ്റി അന്വേഷണം നടത്തിയതില്‍ അതിന്റെ ഉറവിടം ബാംഗ്ലൂരാണെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനും ആന്റിപൈറസി സെല്ലിലെ ഉദ്യോഗസ്ഥരും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഉള്‍പെട്ട സംഘം കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ എത്തി കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും പൈറസിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായും സംഘം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.
പുതിയ മലയാള സിനിമകള്‍ ബാംഗ്ലൂരില്‍ മാത്രം ഇരുപതോളം തീയറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യാറുണ്ട്. തിയേറ്ററിലെ പ്രേക്ഷകരുടെ തിരക്കില്ലാത്ത സമയം ഹാന്റിക്യാം ഉപയോഗിച്ച് പകര്‍ത്തി ഇന്റര്‍നെറ്റിലേക്ക് നല്‍കുകയും വ്യാജ കാസറ്റാക്കുകയുമാണ് ബാംഗ്ലൂര്‍ പൈറസി ലോബി ചെയ്യുന്നത്. ഒരു കൊല്ലം മുന്‍പ് കേരള ആന്റി പൈറസി സെല്‍ ബാംഗ്ലൂരില്‍ നിന്നും എച്ച്.എം.റ്റി. തിയേറ്റര്‍ കേന്ദ്രീകരിച്ചു പൈറസി ലോബികളില്‍പ്പെട്ട പത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്റര്‍നെറ്റില്‍ നിര്‍മാതാക്കളുടെയോ പകര്‍പവകാശ ഉടമകളുടേയോ അനുമതി കൂടാതെ പ്രദര്‍ശിപ്പിച്ച മലയാള സിനിമകളായ 'എ.ബി.സി.ഡി', ഇമ്മാനുവല്‍, മഞ്ചാടിക്കുരു, ആമേന്‍ തുടങ്ങിയ സിനിമകളുടെ ഉടമകള്‍ ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷത്തില്‍ ലഭിച്ച ഐ.പി.അഡ്രസുകള്‍ ഹൈടെക് സെല്‍ വഴി ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളായ ഏഷ്യനെറ്റ്, ബി.എസ്.എന്‍.എല്‍ എന്നിവര്‍ക്കു നല്‍കി. സ്ഥിരമായി മലയാളം സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്‌ലോഡും ഷെയറും ഡൗണ്‍ ലോഡും ചെയ്തുവരുന്ന കേരളത്തിലുള്ള അഞ്ഞൂറോളം പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റി പൈറസി സെല്‍ തിരുവനന്തപുരത്തുള്ള പതിനഞ്ചോളം പേരെ ചോദ്യം ചെയ്തു. ഇവരില്‍ ടെക്‌നോപാര്‍ക്കിലെ എന്‍ജിനിയര്‍മാര്‍, എന്‍ജിനീയറിങ്് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പെടുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ സിനിമ ഡൗണ്‍ലോഡ് മാത്രമാണ് ചെയ്തതെന്നാണ് പോലീസിനോട് അറിയിച്ചത്. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി മേല്‍വിലാസം ലഭിച്ചവര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ സൈറ്റുകളിലൂടെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പകര്‍പവകാശലംഘനം നടത്തിയാണ്. അപ്രകാരമുള്ള സൈറ്റുകളില്‍ കയറി സിനിമ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആന്റി പൈറസി സെല്‍ സൂപ്രണ്ട് വി.സി. മോഹനന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ സൈറ്റുകള്‍ക്കെതിരെയും അതില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Keywords : Thiruvananthapuram, Internet, Case, Complaint, Case, Kerala, film, Malayalam, Kerala, Technology, Action, Against, Websites, Movies, Adding, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.