'നക്‌സല്‍ ഭീഷണി' നേരിടാന്‍ ബി. സന്ധ്യയെ സ്പെഷല്‍ ഓഫീസറാക്കി; ആഭ്യന്തര വകുപ്പ് വെട്ടിൽ
Jul 23, 2013, 11:46 IST
തിരുവനന്തപുരം: കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലെ 'നക്‌സല്‍ ഭീഷണി' മറികടക്കുന്നതിനു വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ.ഡി.ജി.പി. ബി. സന്ധ്യയെ ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ ഓഫീസറാക്കി. എന്നാല്‍ നിയമനം നടപ്പായില്ല. ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും പാലിക്കേണ്ട നിയമപരമായ നടപടിക്രമം ആഭ്യന്തര വകുപ്പ് ലംഘിച്ചതാണു കാരണം.
പ്രശ്‌നം ഇപ്പോള്‍ ആഭ്യന്തര വകുപ്പും ചീഫ് സെക്രട്ടറി നേരിട്ടു നിയന്ത്രിക്കുന്ന പൊതുഭരണ (സ്‌പെഷല്‍) വകുപ്പും തമ്മിലുള്ള പോരിലേക്കു നീങ്ങിയിരിക്കുകയാണ്. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടാണു നിയമനം എന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാല്‍ തോന്നുംപടി നിയമനം നടത്താനല്ല ഡി.ജി.പി. നിര്‍ദേശിച്ചതെന്ന് ചീഫ് സെക്രട്ടറിയ ഇ.കെ. ഭരത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം നിര്‍വഹിക്കാനാണ് അസാധാരണമായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസറായ ബി. സന്ധ്യയെ ആഭ്യന്തര വകുപ്പ് നിയമിച്ചത്. ഈ ജില്ലകളിലെ ആദിവാസി, വന മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയാണ് മുഖ്യമായും സ്‌പെഷല്‍ ഓഫീസറുടെ ചുമതല എന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. (G.O (Rt) No. 1473/2013/Home).
കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ ഉള്‍പെടുന്ന ജില്ലകളായതിനാല്‍ തീവ്രവാദ ഭീഷണി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയമനം എന്നാണു വിശദീകരണം. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളും ഈ മേഖലകളില്‍ കൃത്യമായ നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവു പുറത്തിറങ്ങിയ ശേഷമാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം പൊതുഭരണ (സ്‌പെഷല്‍) വകുപ്പാണു ചെയ്യേണ്ടത് എന്നാണു ചട്ടം. ഇതു സംബന്ധിച്ച റൂള്‍സ് ഓഫ് ബിസിനസില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. അതിന്റെ ലംഘനമാണ് ഈ ഉത്തരവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം മേഖലകളില്‍ മുതിര്‍ന്ന ഐ.പി.എസ്. ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതു നന്നായിരിക്കുമെന്നും പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുന്നതിന് ആ ഓഫീസറുടെ സാന്നിധ്യം ഉപകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഡി.ജി.പി. സര്‍ക്കാരിനു കത്ത് അയച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍, ചികില്‍സാ സഹായങ്ങള്‍, പൊതുവിതരണ സമ്പ്രദായം, കുടിവെള്ളം-വൈദ്യുതി എന്നിവയുടെ വിതരണം, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ആദിവാസികള്‍ക്കുള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നിവയൊക്കെ ആ ഓഫീസര്‍ ഏകോപിപ്പിക്കണം എന്നും ഡി.ജി.പി.യുടെ കത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
Also read:
സൈബറിലൂടെ വര്‍ഗീയം ഇളക്കിവിട്ടവരെയെല്ലാം പിടികൂടും
Keywords: ADGP B. Sandhya, IPS Officer, Kerala, IAS Officer, Malabar, B. Sandhya's appointment as Special office in Malabar; Home Dept. in Dilemma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.