പാക്കിസ്ഥാനിലെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പോകുന്നതിന് വിലക്ക്
Jul 20, 2013, 13:23 IST
പെഷവാര്‍: പാകിസ്ഥാനിലെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പോകുന്നതിന് വിലക്ക്. കരാകിലെ മാര്‍ക്കറ്റുകളിലാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക പണ്ഡിതന്‍മാരാണ് വിലക്കേര്‍പെടുത്തിയത്. സ്ത്രീകള്‍ പുറത്തു പോകണമെങ്കില്‍ അടുത്ത ബന്ധുവായ ഒരു പുരുഷന്‍ കൂടി ഉണ്ടായിരിക്കണമെന്നാണ് പണ്ഡിത സഭ (ഉലമ) പുറത്തിറക്കിയിരിക്കുന്ന പുതിയ നിര്‍ദേശം.
കരാകിലെ മുസ്ലീം പള്ളിയില്‍ നടന്ന യോഗത്തിലാണ് മത പണ്ഡിതന്മാര്‍ പുതിയ ഉത്തരവിറക്കിയത്. മാര്‍ക്കറ്റുകളില്‍ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകള്‍ സമൂഹത്തില്‍ അശ്ലീലത പരത്തുകയാണ് ചെയ്യുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജാമിയത് ഉലമ ഇ ഇസ്ലാം മുന്‍ മേധാവി ഹഫീസ് അബ്‌നെ അമിന്‍ പറഞ്ഞു.
ഇസ്ലാമിക പണ്ഡിതന്മാര്‍ പ്രാദേശിക ഭരണ നേതൃത്വത്തെയും പോലീസിനെയും സമീപിച്ച് തങ്ങളുടെ തീരുമാനം നിയമപരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ നിയമം നടപ്പാക്കാന്‍ തയാറായിട്ടില്ല. അതേസമയം ഒറ്റയ്ക്ക് ഷോപ്പിംഗിനെത്തുന്ന സ്ത്രീകള്‍ക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് മത പണ്ഡിതന്മാര്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ അശ്ലീലത പടര്‍ത്തുന്നു എന്ന ഹഫീസ് അബ്‌നെയുടെ അഭിപ്രായം ഖട്ടക് ഇത്തെഹാദ് നേതാവ് മിര്‍ ഖാസിമും ആവര്‍ത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മിര്‍ ഖാസിം ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ മോഷണങ്ങളിലേര്‍പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. മാത്രമല്ല, പഷ്തൂന്‍ സംസ്‌ക്കാരത്തിനും ഇസ്ലാമിക മത ബോധനത്തിനും സ്ത്രീകളുടെ ഒറ്റയ്ക്കുള്ള സഞ്ചാരം എതിരാണെന്നും മിര്‍ ഖാസിം പറഞ്ഞു.
Also Read:
അയ്യൂബ് ഖാന്‍ സഅദി വാഹനാപകടത്തില്‍ മരിച്ചു
Keywords: Market, Peshawar, Society, Islam,Pakistan, Women, Conference, Police, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.