ന്യൂഡല്‍ഹി: ബട്ട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹസാദ് അഹമ്മദിന് ഡല്‍ഹി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ ഏക പ്രതിയാണ് ഇയാള്‍. കൊലപാതകത്തിനും ആക്രമണത്തിനും പുറമേ വധശ്രമത്തിനും ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ഷഹസാദ് അഹമ്മദ് കുറ്റക്കാരനാണെന്നും വിധിച്ചിരുന്നു. 2008 സെപ്റ്റംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെപ്റ്റംബര്‍ 13ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ 26 പേരുടെ മരണത്തിനു കാരണമായ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കലാശിച്ച്ത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളെന്നു സംശയിക്കുന്ന ഷഹസാദും മറ്റു നാലു പേരും ഒളിവില്‍ കഴിഞ്ഞിരുന്ന ബട്ട്‌ല ഹൗസില്‍ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും തീവ്രവാദികളും തമ്മില്‍ രണ്ട് മണിക്കൂറോളം ഏറ്റുമുട്ടലുണ്ടാവുകയും പോലീസുകാരനായ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെടുകയും ചെയ്തു.
Also read:
ബസ് യാത്രക്കിടെ തല പോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Keywords: Batla House encounter, convict, Shahzad Ahmed, life sentence, Court, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.