ഒ­മ്പതാം ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി­യെ വി­വാ­ഹം ക­ഴി­ച്ച 38 കാ­ര­നും ര­ക്ഷി­താ­ക്കളും അ­റ­സ്റ്റില്‍

 


ആലപ്പുഴ: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി­യെ 38 കാരന്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെ­ട്ട് വ­ര­നെയും പെണ്‍­കു­ട്ടി­യുടെ മാതാപിതാക്കളെയും മണ്ണാഞ്ചേ­രി പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തു. മന്നാര്‍ കുട്ടംപേരൂര്‍ സ്വ­ദേശി പ്ര­കാ­ശാ­ണ് അ­റ­സ്റ്റലാ­യ വരന്‍. ഇവ­രെ പി­ന്നീ­ട് ജാ­മ്യ­ത്തില്‍ വി­ട്ട­യ­ച്ചു.

പ­ത്ര­വാര്‍­ത്ത­യി­ലൂ­ടെ­യാ­ണ് സംഭ­വം പു­റ­ത്താ­യ­ത്. ഇ­തേ­തു­ടര്‍­ന്ന് മൂ­വ­രെയും പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ വി­ളി­ച്ചു­വ­രു­ത്തു­ക­യും വി­വ­ര­ങ്ങള്‍ ആ­രാ­യു­ക­യു­മാ­യി­രു­ന്നു. പെ­ണ്‍­കു­ട്ടി­ക്ക് 17 വയ­സ് ക­ഴി­ഞ്ഞെന്നും വ­ര­ന് 38 ആ­യി­ട്ടി­ല്ലെ­ന്നു­മാ­ണ് ഇ­വര്‍ പോ­ലീസി­നോ­ട് പ­റ­ഞ്ഞത്. എ­ന്നാല്‍ പോ­ലീ­സ് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ഇ­ത് ക­ള­വാ­ണെ­ന്ന് ക­ണ്ടെത്തി. തു­ടര്‍­ന്നാ­ണ് അ­റ­സ്­റ്റ് രേ­ഖ­പ്പെ­ടു­ത്തി­യ­ത്.

ജൂണ്‍ 13 വരെ വിദ്യാര്‍ഥിനി സ്­കൂളില്‍ എത്തിയി­രു­ന്നു. ഇ­തി­നു ശേ­ഷം പെണ്‍­കുട്ടി ദി­വസ­ങ്ങ­ളോളം സ്­കൂളില്‍ വ­രാ­ത്ത­തി­നെ തു­ട­ര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹം ക­ഴി­ഞ്ഞ­താ­യി അ­റി­ഞ്ഞ­ത്.

ഒ­മ്പതാം ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി­യെ വി­വാ­ഹം ക­ഴി­ച്ച 38 കാ­ര­നും ര­ക്ഷി­താ­ക്കളും അ­റ­സ്റ്റില്‍ഉടനെ വിവാഹം വേണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ട­പ്പോള്‍ നടത്തുകയായിരു­ന്നു­വെ­ന്നാ­ണ് ര­ക്ഷി­താ­ക്കള്‍ പ­റ­യു­ന്ന­ത്. വി­വാ­ഹ സ­മ­യത്ത് പെണ്‍കുട്ടിക്ക് വേണ്ട ആഭരണങ്ങളും വസ്ത്രങ്ങളും വരന്‍ പ്രകാശ് ത­ന്നെ­യാ­ണ് നല്‍­കി­യ­തെന്നും പ­റ­യു­ന്നു. കൂലിപ്പണിക്കാരനാണ് പ്രകാശ്. സംഭ­വം വി­വാ­ദ­മാ­യ­തോടെ പട്ടികവര്‍ഗ പ്രമോട്ടറോട് ജില്ലാകലക്ടര്‍ വിശദീകരണം തേ­ടി­യി­രു­ന്നു.

Also read:
മെ­മ്പര്‍­ഷി­പ്പ് ചേര്‍­ക്കാന്‍ പോ­യ ഭാ­ര്യ­യെ ഭര്‍­ത്താ­വ് പി­ന്തു­ടര്‍­ന്ന് മര്‍­ദി­ച്ചു
Keywords: Student, Child marriage, Police, Arrest, Bail, School, Prakash, Age, Alappuzha, News, Parents, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia