കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ബിജെപിക്കുള്ള വോട്ടാക്കി മാറ്റൂ: സുഷമാ സ്വരാജ്

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ബിജെപിക്കുള്ള വോട്ടാക്കി മാറ്റാന്‍ ശ്രമിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുഷമ സ്വരാജിന്റെ ഉപദേശം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടമായ തലസ്ഥാന നഗരിയുടെ ഭരണം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സുഷമ പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ.

കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ബിജെപിക്കുള്ള വോട്ടാക്കി മാറ്റൂ: സുഷമാ സ്വരാജ്
ഷീല ദീക്ഷിതിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവികാരം വോട്ടാക്കി മാറ്റണം. സംസ്ഥാനത്തിന്റെ സ്ഥിതി വളരെ മോശമാണ്. ഞങ്ങളുടെ വോട്ട് എടുത്ത് കോണ്‍ഗ്രസിനെ പുറത്താക്കൂ എന്നാകും ഇന്ന് വോട്ടെടുപ്പ് നടന്നാല്‍ ജനങ്ങള്‍ പറയുക. അഴിമതിയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് സുഷമ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരൈന വിഹാറിലെത്തിയതായിരുന്നു സുഷമ.

ഡല്‍ഹിയുടെ ഭരണം തിരിച്ചുപിടിക്കാനുള്ള എല്ലാ സാഹചര്യവും അനുകൂലമാണെന്ന് സുഷമ പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ ഭരണം എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: With BJP eyeing return to power in Delhi after 15 years, senior leader Sushma Swaraj asked party members to work towards converting "peoples' anger against misrule" of the Sheila Dikshit government into votes in favour of the party.

Keywords: National news, New Delhi, BJP, Eyeing, Return to power, Delhi, 15 years, Senior leader, Sushma Swaraj, Asked, Party members, Work, Towards, Converting, Peoples' anger, Against, Misrule, Sheila Dikshit, Government, Votes, Party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia