ദുബൈയില്‍ മലയാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 46,000 ദിര്‍ഹം കവര്‍ന്നു
Jul 27, 2013, 10:04 IST
ദുബൈ : മലയാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 46,000 ദിര്‍ഹം കവര്‍ന്നു. ഡീസല്‍ വിതരണ കമ്പനിയിലെ മലയാളി ഡ്രൈവറായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ശ്യാംകുമാറിനെയാണ് (42) കവര്‍ച്ചക്കിരയാക്കിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ അവീര്‍ കണ്‍ട്രി ക്ലബിനടുത്തുവെച്ചാണ് സംഭവം. സംഭവത്തില്‍ റാഷിദിയ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡീസല്‍ വിതരണം ചെയ്തു കിട്ടിയ പണം ബാങ്കിലടയ്ക്കാന്‍ അവീറിലെ താമസ സ്ഥലത്തുനിന്നും പിക്കപ്പ് വാനില്‍ പോകുമ്പോള്‍ കാറില്‍ പിന്നാലെയെത്തിയ അഞ്ചംഗ സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിക്കപ്പില്‍ നിന്നിറങ്ങി കാറിനടുത്തെത്തിയപ്പോള്‍ സി.ഐ.ഡികളാണെന്നു പരിചയപ്പെടുത്തിയ സംഘം വാഹനത്തില്‍ നിന്നും ഡീസല്‍ ചോരുന്നുണ്ടെന്ന് പറഞ്ഞു.
അറബിയിലും ഹിന്ദിയിലും സംസാരിക്കുന്ന അഞ്ചുയുവാക്കളുടെ സംഘമാണ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഡീസല്‍ ചോരുന്നുണ്ടോ എന്ന് നോക്കാനായി ശ്യാം കുമാര്‍ വാഹനം പരിശോധിക്കുന്നതിനിടെ അക്രമികള്‍ ചാടിവീണ് ആക്രമിക്കുകയും കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു.
പിന്നീട് സിലിക്കണ്‍ ഒയാസിസിനടുത്തുള്ള വിജനമായ സ്ഥലത്തുകൊണ്ടുപോയി കഴുത്തില്‍ കത്തി കാട്ടി 46,000 ദിര്‍ഹവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പണം കൈക്കലാക്കിയശേഷം ശ്യാമിനെ അവിടെത്തന്നെ ഉപേക്ഷിച്ച് സംഘം
കടന്നുകളയുകയായിരുന്നു. കവര്‍ച്ചക്കാരുടെ ആക്രമത്തെ തുടര്‍ന്ന് അവശനായ ശ്യാം പിന്നീട് പോലീസിനെ വിളിച്ച് പരാതി പറയുകയും കാറിന്റെ നമ്പര്‍ നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Also Read:
യുവാവിനെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപോര്‍ട്ട് നല്‍കി
Keywords: Dubai, Ajman, Robbery, Police, Case, Bank, Cash, Vehicles, Youth, Complaint, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.