ജെ.പി.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയ സമയം. അന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചായിരുന്നു. ചിലര്‍ അനുകൂലിച്ചു, ചിലര്‍ പ്രതികൂലിച്ചു. എങ്കിലും പതിനാല് ജില്ലകളിലും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടന്നു.
ജാതിഭേദ, രാഷ്ട്രീയമന്യേ ആ പരിപാടിയിലേക്ക് ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായപ്പോള്‍ അതൊരു വന്‍ വിജയമായി മാറി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നാട്ടിലും നടന്നു ജനസമ്പര്‍ക്ക പരിപാടി. ആയിരക്കണക്കിനാളുകളുടെ പങ്കാളിത്തമുണ്ടായി. അങ്ങിനെ അവിടേയും ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായി മാറി.
ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം മലപ്പുറത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ വെങ്ങരയില്‍ പരിപാടിയുടെ ഒരു അവലോകന യോഗം ചേര്‍ന്നു. അവിടേയും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അവലോകന യോഗത്തില്‍ പരാതിക്ക് പരിഹാരം ലഭിച്ചവരും പരിഹാരം ലഭിക്കാത്തവരും ഉണ്ടായിരുന്നു. ഒടുവില്‍ കണക്കുകൂട്ടിനോക്കിയപ്പോള്‍ ആ മണ്ഡലത്തിലെ 65ശതമാനം ആളുകളുടേയും പരാതി പരിഹരിച്ചിട്ടില്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. വെറും 35 ശതമാനം ആളുകളുടെ പരാതികള്‍ മാത്രമാണ് പരിഹരിക്കാന്‍ കഴിഞ്ഞത്.
65 ശതമാനത്തില്‍പെടുന്ന ആളുകള്‍ മുമ്പ് തങ്ങളുടെ പരാതികളുമായി സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്തകളില്‍ നിരവധിതവണ നിരങ്ങിയവരായിരുന്നു. എന്നിട്ടും പരിഹാരം ലഭിക്കാതായപ്പോഴാണ് ആശ്വാസം തേടി ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത്. പുലര്‍ച്ചെ ആറ് മണിമുതല്‍ വന്‍ ജനാവലി ജനസമ്പര്‍ക്കപരിപാടി നടക്കുന്ന പടുകൂറ്റന്‍ പന്തലിലേക്ക് ഒഴുകിയെത്തിയിരുന്നു. ഒടുവില്‍ രാത്രി ഏറെ വൈകിയപ്പോഴേക്കും ഉമ്മന്‍ചാണ്ടി എല്ലാവരുടേയും പരാതികള്‍ വാങ്ങുകയും പരിശോധിക്കുകയും ചെയ്തു. അതിന്റെ തുടര്‍ നടപടികള്‍ക്കായി ഓരോ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വിളിച്ചു. കലക്ടറേയും, മറ്റ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടു.
എന്നാല്‍ 65 ശതമാനം വരുന്നവരുടെ പരാതി പരിഹരിക്കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിന് അവര്‍ കാരണങ്ങളും നിരത്തി. ഇതില്‍പെടുന്ന ഒരു കുട്ടിക്ക് പിന്നോക്ക ജാതിയാണെന്നും, ആനുകൂല്യം ലഭിക്കേണ്ടതുമായ ഒരു സര്‍ട്ടിഫിക്കറ്റായിരുന്നു വേണ്ടിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും വ്യത്യസ്ഥ ജാതിയില്‍ പെട്ടവരാണ്. അതില്‍ അച്ഛന്‍ ഉന്നതകുലജാതനും അമ്മ പിന്നോക്കക്കാരിയുമാണ്. സ്വഭാവികമായും കുട്ടി പിന്നോക്കവിഭാഗത്തില്‍ പെടേണ്ട ആളാണ്. എന്തുകൊണ്ടാണ് പിന്നോക്കജാതിയാണെന്നു കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു. ഉദ്യോഗസ്ഥന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചട്ടങ്ങളുടെ നിയമപുസ്തകങ്ങള്‍ പൊടിതട്ടിയെടുത്ത് കാണിച്ചുകൊടുത്തു.
ഈ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും വ്യത്യസ്ഥ ജാതിയില്‍പെടുന്നവരാണ്. എന്നിരുന്നാലും കുട്ടിയുടെ അമ്മക്ക് ആ ആനുകൂല്യം ലഭിച്ചു. മൂന്നാം തലമുറയില്‍പെടുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സാധിക്കുകയില്ല. ഇത് എന്തുനിയമമാണെന്നോര്‍ത്ത് എല്ലാവരും മൂക്കത്ത് വിരല്‍വച്ചു. ആ ഉദ്യോഗസ്ഥന്റെ ദാര്‍ഷ്ട്യത്തിനു മുന്നില്‍ എല്ലാവരും പകച്ചുപോയി.
ഇതിനെ അടിസ്ഥാനപ്പെടുത്തി അവലോകന യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി ഒരു പ്രസംഗം നടത്തി. 'ഉദ്യോഗസ്ഥന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഫയലുകള്‍ പരിശോധിച്ച സമയത്തിന്റെ നാലിലൊന്ന് ചിലവഴിച്ചിരുന്നെങ്കില്‍ ആ പരാതി പരിഹരിക്കാമായിരുന്നു. പക്ഷേ അയാള്‍ക്ക് അതിനുള്ള മനസുണ്ടായില്ല. എങ്ങിനെ ഒരു കാര്യം ചെയ്തുകൊടുക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ചിന്തിക്കുന്നത്'.
സമാനമായ അനുഭവങ്ങള്‍തന്നെയായിരുന്നു ഭൂരിപക്ഷം വരുന്ന മറ്റുള്ളവരുടേതും. ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നവരും, ഉദ്യോഗസ്ഥരും ജനങ്ങളുടെ നന്‍മയ്ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് 65 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് അന്ന് ബോധ്യപ്പെട്ടു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നോക്കിയിട്ട് നടക്കാത്ത കാര്യം പാവപ്പെട്ട ജനങ്ങള്‍ ശ്രമിച്ചാല്‍ എങ്ങിനെ നടക്കും.
കൈക്കൂലിയും കരിഞ്ചന്തയും, നാടുവാഴുന്ന കാലമല്ലെ. ആ കുട്ടി നൂറ് തവണ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങിയതിനു പകരം ആയിരത്തിന്റെ ഒരു നോട്ട് മടക്കി ഉദ്യോഗസ്ഥന്റെ പോക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നെങ്കില്‍ ആ കുട്ടി പിന്നോക്ക ജാതിക്കാരനായി മാറുമായിരുന്നു.
പാവങ്ങളുടെ ആനുകൂല്യങ്ങള്‍ കൈയ്യിട്ടുവാരി തിന്നുകയും, അവര്‍ക്ക് അത് നിഷേധിക്കുകയും, ശേഷം അവന്റെ നികുതിപണത്തിന്റെ 90 ശതമാനവും തിന്നു മുടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെന്ന വിഭാഗം പിറ്റേന്ന് അവരുടെ ആവശ്യത്തിനായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യും. ജനസമ്പര്‍ക്കമെന്ന പ്രഹസനവുമായി ചിലര്‍ വീണ്ടും വരും. വിഡ്ഢികളായ ജനം പുലര്‍ച്ചെ ആറ്മണിക്കുതന്നെ പന്തലിലെത്തും... കമ്യൂണിസവും, സോഷ്യലിസവും ആവശ്യത്തില്‍ കൂടുതല്‍ വിളമ്പുന്നവര്‍ ഒന്ന് ഓര്‍ക്കണം. ഉദ്യോഗസ്ഥപ്രഭുത്വം ഇന്നും അവസാനിച്ചിട്ടില്ല.
ഉദ്യോഗസ്ഥ പ്രഭുത്വത്തിനു കീഴില്‍ അടിയറവ് പറഞ്ഞവരുടെ ചില കഥനകഥകള്‍... വരും ദിവസങ്ങളില്‍
പരമ്പര 1: രജിസ്ട്രാര്‍ കൈക്കൂലി സ്വീകരിക്കില്ല (മിനിമം 1000)
പരമ്പര 2: ജനനസര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മരിക്കണം
പരമ്പര 3 : പാത്തുമ്മ സ്വര്‍ണ്ണം പണയംവച്ച കഥ
Keywords: Oommen Chandy, Janasamparka Paripadi, August, Application invited, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.