മഅദനിയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

 


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യാപേക്ഷ മാറ്റി വച്ചത്. പ്രോസിക്യൂഷന്‍ നിലപാടിനോടുളള വിയോജിപ്പും മഅദനി ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

മഅദനി സ്ഥിരം കുറ്റവാളിയാണെന്നും, 56ലധികം സ്‌ഫോടക കേസുകളില്‍ പ്രതിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദത്തിനെതിരെയാണ് മഅദനി അനുബന്ധഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. മോശം ആരോഗ്യ നിലയെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സൗഖ്യ ആശുപത്രിയിലെ 40 ദിവസത്തെ ചികിത്സക്കുശേഷം കഴിഞ്ഞ ഫെബ്രുവരി 21 നാണ് മഅ്ദനി ആശുപത്രി വിട്ടത്. ഇതിനു ശേഷം മഅ്ദനിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അത് ലഭ്യമാക്കിയിരുന്നില്ല.
മഅദനിയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി
Also read:

Keywords: Bangalore, Bomb Blast, Abdul-Nasar-Madani, Court, Bail Plea, National, Health, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia