സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം; 29 കുട്ടികളെയടക്കം 42 പേരെ വധിച്ചു
Jul 7, 2013, 11:42 IST
അബൂജ: സ്‌കൂള്‍ ആക്രമിച്ച് തീവ്രവാദികള്‍ 29 വിദ്യാര്‍ത്ഥികളെയടക്കം 42 പേരെ വധിച്ചു. വടക്കു കിഴക്കന്‍ നൈജീരിയയിലാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ടീച്ചറും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മമുദോ നഗരത്തിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിനു നേരെയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടത്. ഈ മേഖലയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവം നടന്ന സ്ഥലത്തും മൂന്ന് ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
ആക്രമകാരികള്‍ കുട്ടികളെ ജീവനോടെ അഗ്നിക്കിരയാക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൊക്കൊ ഹറാം എന്ന തീവ്രവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
Keywords : Nigeria, Terrorists, Attack, Killed, Students, World, Obituary, 29 Students, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മമുദോ നഗരത്തിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിനു നേരെയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടത്. ഈ മേഖലയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവം നടന്ന സ്ഥലത്തും മൂന്ന് ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
ആക്രമകാരികള്‍ കുട്ടികളെ ജീവനോടെ അഗ്നിക്കിരയാക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൊക്കൊ ഹറാം എന്ന തീവ്രവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.