കാസര്‍കോട് കടപ്പുറത്ത് 3 ടാങ്കറുകള്‍ കൂടി കരക്കടിഞ്ഞു; തീരപ്രദേശത്ത് ആശങ്ക

 


കാസര്‍കോട്: ഉപ്പള ബന്തിയോട് ബേരിക്കാ കടപ്പുറത്ത് മൂന്ന് കൂറ്റന്‍ വാതക കണ്ടൈനറുകള്‍ കരക്കടിഞ്ഞതിന് പിന്നാലെ മൊഗ്രാല്‍ കൊപ്പളം, കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം, ബേക്കല്‍ കടപ്പുറം എന്നിവിടങ്ങളിലും ടാങ്കറുകള്‍ കരക്കടിഞ്ഞു. മൊഗ്രാലില്‍ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഒറ്റപ്പെട്ട വലിയ കണ്ടൈനര്‍ കരക്കടിഞ്ഞത്. മറ്റു സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലേയും. നെല്ലിക്കുന്നിലും ബേക്കലിലും കരക്കടിഞ്ഞ ടാങ്കറുകള്‍ താരതമ്യേന ചെറുതാണ്. ഇവയിലും വാതകം അടങ്ങിയതായി കരുതുന്നു.

വിവരമറിഞ്ഞ് ബോംബ് സക്വാഡ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഇന്റലിജന്‍സ് വിഭാഗം, കോസ്റ്റല്‍ ഗാര്‍ഡ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീരദേശ വാസികളുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ബേരിക്കാകടപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് ടാങ്കര്‍ കരക്കടിഞ്ഞത്.

മൊഗ്രാലില്‍ കണ്ട ടാങ്കറില്‍ വിവിധ നമ്പറുകളും ഇംഗ്ലീഷിലുള്ള കോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവ പോലീസ് പരിശോധിച്ച് വരികയാണ്. ടാങ്കറുകള്‍ക്കുള്ളില്‍ എന്താണ് ഉള്ളത് എന്നത് തീരദേശ വാസികളിലും അധികൃതരിലും ആശങ്ക ഉയര്‍ത്തുന്നു. എന്നാല്‍ ക്ലോറോ ഡൈ ഫ്‌ളോറോ മീതൈല്‍ വാതകമാണെന്നാണ് സൂചന. ടാങ്കിന് 55 ഡിഗ്രിക്ക് മുകളില്‍ ചൂടേറ്റാല്‍ ചോര്‍ച്ച സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മിനിറ്റില്‍ 800 മീറ്റര്‍ മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ ആറടി ഉയരത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുള്ളതായും അധികൃതര്‍ പറയുന്നു.

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫ്രിഡ്ജുകള്‍, ഫുട്‌ബോളുകള്‍, തൊപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ കരക്കടിഞ്ഞിരുന്നു. അതിന്റെ ഉറവിടം കണ്ടെത്താനുള്ള തീരദേശ സേനയുടെ തിരച്ചിലിനിടെയാണ് കൂറ്റന്‍ കണ്ടൈനറുകളും കരക്കടിഞ്ഞുകൊണ്ടിരിക്കുന്നത്. കരക്കടിഞ്ഞ കണ്ടൈനറുകള്‍ തിരമാലകളില്‍പെട്ട് വീണ്ടും കടലിലേക്ക് പോവാനുള്ള സാധ്യതയുള്ളതിനാല്‍ അവയെ ചങ്കലയിട്ട് ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റല്‍ ഗാര്‍ഡ്.
കാസര്‍കോട് കടപ്പുറത്ത് 3 ടാങ്കറുകള്‍ കൂടി കരക്കടിഞ്ഞു; തീരപ്രദേശത്ത് ആശങ്ക

കാസര്‍കോട് കടപ്പുറത്ത് 3 ടാങ്കറുകള്‍ കൂടി കരക്കടിഞ്ഞു; തീരപ്രദേശത്ത് ആശങ്ക

Related News:
ബേരിക്ക കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി

കാസര്‍കോട് കടപ്പുറത്ത് 3 വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു

കാല്‍പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്‌ബോള്‍ ചാകര!


Keywords:  Tanker, Container, Nellikunnu, Mogral, Bekal, Kumbala, Bandiyod, Fisher-workers, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia