20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
Jul 17, 2013, 11:37 IST
മുംബൈ: 20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു വെച്ചാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. എം.വി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്. 20 ഇന്ത്യാക്കാരില്‍ 6 പേര്‍ കൊല്‍ക്കത്ത സ്വദേശികളാണ്. ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച മുതല്‍ കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിക്കപ്പെട്ടതിനാലാണ് ഞായറാഴ്ചയാണ് കപ്പല്‍ റാഞ്ചിയതെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
2007ല്‍ നിര്‍മ്മിച്ച കപ്പല്‍ ഗള്‍ഫ് ഓഫ് ഗയാനയിലേക്ക് നങ്കൂരമിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പല്‍ വിട്ടുനല്‍കാന്‍ കടല്‍ക്കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം കപ്പല്‍ കമ്പനി അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കപ്പല്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയ വിവരം കമ്പനി തുര്‍ക്കി സര്‍ക്കാരിനേയും നാവിക സേനയും അറിയിച്ചിട്ടുണ്ട്. രാസവസ്തുക്കളുമായി പോകുകയായിരുന്ന കപ്പലിലെ ചരക്കുകള്‍ കൊള്ളയടിക്കുകയാണ് കടല്‍ക്കൊള്ളക്കാരുടെ ലക്ഷ്യമെന്ന് കരുതുന്നു.
Also Read:
2007ല്‍ നിര്‍മ്മിച്ച കപ്പല്‍ ഗള്‍ഫ് ഓഫ് ഗയാനയിലേക്ക് നങ്കൂരമിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പല്‍ വിട്ടുനല്‍കാന്‍ കടല്‍ക്കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം കപ്പല്‍ കമ്പനി അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കപ്പല്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Also Read:
അരക്കോടി രൂപയുടെ വഞ്ചനാ കേസ്: വ്യാജ ഡോക്ടറുടെ മാതാവ് അറസ്റ്റില്‍
'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
Keywords: Somalian Pirates, Ship, Mumbai, Kolkata, Media, Report, Africa, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.