ബി.എസ്.പി. നേതാവിന്റെ കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Jul 20, 2013, 13:22 IST
അസംഗര്‍: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവും മുന്‍ എം.എല്‍.എയുമായ സര്‍വേശ് സിംഗ് സീപു വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിജയ് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് മൂന്ന് ബൈക്കുകളിലായെത്തിയ സംഘം സര്‍വേശിനു നേരെ വെടിയുതിര്‍ത്തത്. വെടിവെയ്പില്‍ സര്‍വേശിന്റെ സഹായിയും കൊല്ലപ്പെട്ടിരുന്നു. മുന്‍വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സര്‍വേശിന്റെ കൊലപാതകത്തെതുടര്‍ന്ന് അസംഗറില്‍ സര്‍വേശ് അനുകൂലികള്‍ തെരുവിലിറങ്ങുകയും പ്രദേശത്തെ നിരവധി കടകളും വാഹനങ്ങളും തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

Sarvesh |

Keywords: BSP, Leader, Killed, Police, Arrest, National, Bike, Firing, BSP worker, Asanger, Uttar pradesh, Vehicles, National,Murder, Gun attack, Police, House, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.