ലണ്ടന്‍: ബ്രിട്ടന്റെ കിരീടാവകാശിയായി രാജകുമാരന്‍ പിറന്നു. ബ്രിട്ടീഷ് സമയം വൈകുന്നേരം 4.24ഓടെയാണ് കുഞ്ഞു പിറന്നത്. തിങ്കളാഴ്ച രാവിലെയാണ് കെയ്റ്റ് രാജകുമാരിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് വന്‍ മാധ്യമപ്പടയും നൂറുകണക്കിനു ജനങ്ങളും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രി വെളിയില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
കുടുംബത്തിന്റെ രാജകീയ ചടങ്ങുകള്‍ക്കു ശേഷമാണ് കൊട്ടാരവൃത്തങ്ങള്‍ പുതിയ കിരീടാവകാശിയുടെ ജനനം ലോകത്തെ അറിയിച്ചത്. കുട്ടി പിറന്നയുടന്‍ ആ വിവരം സൂചിപ്പിക്കുന്ന രേഖ ആശുപത്രിയില്‍നിന്ന് പോലീസ് അകമ്പടിയോടെ കാര്‍ മാര്‍ഗം ബക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചു. കൊട്ടാര കവാടത്തില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചതോടെയാണ് നവാതിഥി യുടെ ജനനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
31 വര്‍ഷം മുമ്പ് വില്യം രാജകുമാരനും 28 വര്‍ഷം മുമ്പ് അനുജന്‍ ഹാരിക്കും ഡയാന ജന്മം നല്‍കിയ അതേ ആശുപത്രിയിലെ പ്രസവമുറിയില്‍ തന്നെയായിരുന്നു കെയ്റ്റ് തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്. ഇതൊരു സാധാരണ പ്രസവം ആയിരിക്കുമെന്നായിരുന്നു കൊട്ടാരത്തില്‍ നിന്നു നേരത്തെ ലഭിച്ച ഔദ്യോഗിക വിശദീകരണം.
വേദന അറിയാതെ ശസ്ത്രക്രിയ വഴിയുള്ള സുഖപ്രസവം തനിക്കു വേണ്ടെന്നും കെയ്റ്റ് മിഡില്‍ട്ടണ്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം കുഞ്ഞിന്റെ ജനനം ദേശീയ ആഘോഷമാക്കാനാണ് കൊട്ടാരത്തിന്റെ തീരുമാനം.
SUMMARY: London: The news, when it finally came, was hardly a surprise. But after the days of speculation, of webcams showing live scenes of inactivity, of bystanders photographing one another and of wilting reporters straining for new ways to say nothing was happening, the arrival of the newest royal heir Monday afternoon turned out to be as much a relief as a joy.
Keywords: World news, London, Finally, Surprise, Speculation, Webcams, Showing live, Inactivity, Bystanders, Photographing, Straining, Arrival, Newest royal heir, Monday, Afternoon, Turned out, Relief, Joy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.