സരിതയുടെ വെളിപ്പെടുത്തല്‍ നനഞ്ഞ പടക്കമാകും; പറയാനുദ്ദേശിച്ചതു മയപ്പെടുത്താന്‍ ഇടപെടല്‍?

 


തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ഉള്‍പെടുത്തി സരിതാ നായര്‍ നടത്താനുദ്ദേശിച്ച വെളിപ്പെടുത്തല്‍ മയപ്പെടുത്തിയെന്ന് വ്യക്തമായ സൂചന. പുറത്തുവരാനിരുന്ന പല പേരുകളും ശനിയാഴ്ച സരിതയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തുന്ന വിവരങ്ങളില്‍ ഉണ്ടാകില്ല. ഒരു കേന്ദ്ര മന്ത്രിയും മൂന്നു സംസ്ഥാന മന്ത്രിമാരുമായുള്ള ഞെട്ടിക്കുന്ന ബന്ധങ്ങളുടെ കാര്യമാണ് സരിത വെളിപ്പെടുത്താന്‍ പോകുന്നതെന്നാണ്, തനിക്കു രഹസ്യമായി ചില വിവരങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നു കഴിഞ്ഞ ദിവസം സരിത പറഞ്ഞതിനു പിന്നാലെ പ്രചരിച്ചത്. ഇവരില്‍ കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിമാരില്‍ രണ്ടു പേരും കോണ്‍ഗ്രസ് നേതാക്കളും നാലാമത്തെയാള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ലാത്ത ഘടക കക്ഷി നേതാവ് ആണെന്നും സൂചനകളുണ്ടായിരുന്നു.

എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും യു.ഡി.എഫിനെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും പിടിച്ചുലയ്ക്കാവുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരാനിരിക്കുന്നത് എന്ന പ്രതീതി പരക്കുകയും ചെയ്തതോടെ കാര്യങ്ങളുടെ ഗതി മാറി. സരിതയുടെ അഭിഭാഷകന്‍ മുഖേന ശക്തമായ ഇടപെടല്‍ നടത്തി മൊഴി മയപ്പെടുത്തിയെന്നാണ് ഇപ്പോഴത്തെ വിവരം. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും ഭരണ-പ്രതിപക്ഷ നേതാക്കളും പോലീസിലെ ഉന്നതരും ശനിയാഴ്ച പുറത്തുവരാനിരിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് കാര്യമായ ഗൗരവം കല്പിക്കുന്നില്ല എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന അടിയൊഴുക്കളാണു കാരണം.

മന്ത്രിമാരെയോ നേതാക്കളെയോ കുഴപ്പത്തിലാക്കുന്ന വിവരങ്ങളൊന്നും സരിതയുടേതായി ശനിയാഴ്ച അഭിഭാഷകന്‍ പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഉണ്ടാകില്ലെന്ന് ഇതോടെ അനുമാനിക്കാം. പകരം, നിരുപദ്രവകരമായ സാധാരണ പ്രസ്താവനയും പിന്നെ സരിതയോടു മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും സഹതാപം തോന്നിപ്പിക്കാനുദ്ദേശിച്ചുള്ള കുറച്ചു സെന്റിമെന്റ്‌സും മാത്രമാണുണ്ടാവുക എന്ന് അറിയുന്നു.

സരിതയുടെ വെളിപ്പെടുത്തല്‍ നനഞ്ഞ പടക്കമാകും; പറയാനുദ്ദേശിച്ചതു മയപ്പെടുത്താന്‍ ഇടപെടല്‍?നേരേ മറിച്ച്, സരിത ആദ്യം പറയാനുദ്ദേശിച്ചത് അതേ വിധത്തിലാണു പുറത്തു വരുന്നതെങ്കില്‍ പല നേതാക്കളുടെയും നിലനില്‍പ് അപകടത്തിലായേക്കും. അതേസമയം, തനിക്കെതിരായ കേസുകളുടെ ശക്തി കുറയ്ക്കാനും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനും സരിത പ്രയോഗിച്ച തന്ത്രം മാത്രമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച സൂചന എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സരിത പേരു വിളിച്ചു പറയുമെന്ന ഭീതിയില്‍, അവരുമായി സാധാരണ ബന്ധമുണ്ടായിരുന്ന നേതാക്കള്‍ പോലും വിരണ്ട് അഭിഭാഷകന്‍ മുഖനേ ഒത്തുതീര്‍പ്പിനു ശ്രമിച്ചത്രേ. അതുതന്നെയാണു സരിത ഉദ്ദേശിച്ചതെന്നും എ.ഡി.ജി.പി. എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കരുതുന്നു.

Also read:
ജനനേന്ദ്രിയം മുറിച്ചു മാറ്റിയ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
Keywords: Solar Cheating Case, Saritha S Nair, ADGP, Thiruvananthapuram, Kerala, Police, Minister, Saritha's BOMB will be converted as an ordinary a statement?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia