ആറുപേരെ വെടിവച്ചുകൊന്നയാളെ പോലീസ് വെടിവച്ചുകൊന്നു

 


മിയാമി: ഫ്‌ളോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന ക്രിമിനല്‍ കേസുകളിലെ പ്രതി ആറ്‌പേരെ വെടിവച്ച് കൊന്നു. അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ പെട്രോ വാര്‍ഗസ് (42) ആണ് അക്രമം നടത്തിയത്. കീഴടങ്ങാനുള്ള നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്ന് എട്ടുമണിക്കൂറിന് ശേഷം പോലീസ് ഇയാളെ വെടിവെച്ചു കൊലപ്പെടുത്തി.

ഫ്‌ളോറിഡയില്‍ ഹിയാലിയയിലുളള അഞ്ചു നില അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. സംഭവസമയത്ത് ഇയാളുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. തോക്കെടുത്ത് പുറത്തിറങ്ങുന്നതിനു മുന്‍പ് ഇയാള്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റിന് തീവെയ്ക്കുകയും ചെയ്തിരുന്നു. വീടിന് തീ പിടിച്ചതറിഞ്ഞ് അഗ്നിശമന സേന എത്തിയപ്പോള്‍ വെടിയൊച്ച കേട്ട് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഉടന്‍തന്നെ വാര്‍ഗസ് വെടിവയ്പ് തുടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ആറുപേരെ വെടിവച്ചുകൊന്നയാളെ പോലീസ് വെടിവച്ചുകൊന്നു
പെട്രോ വാര്‍ഗസ്
എട്ടു മണിക്കൂറോളം കെട്ടിടത്തില്‍ ഇയാള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇയാള്‍ ബന്ദികളാക്കിയ ഏതാനും പേരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. കെട്ടിടത്തിന്റെ രണ്ട് മാനേജര്‍മാരെ വെടിവെച്ചു കൊന്ന ഇയാള്‍ പിന്നീട് തെരുവിലേക്ക് തോക്കുചൂണ്ടി 20 റൗണ്ട് വെടിയുതിര്‍ത്തു.

തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്ന ഒരു യുവാവും ഇയാളുടെ വെടിയേറ്റു മരിച്ചു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്ക് കടന്ന ഇയാള്‍ അവിടെ താമസിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും മകളുമടങ്ങുന്ന മൂന്നംഗ കുടുംബത്തെയും കൊലപ്പെടുത്തി.

ഇയാളെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു അക്രമിയായ പെട്രോ വാര്‍ഗസ്.
ആറുപേരെ വെടിവച്ചുകൊന്നയാളെ പോലീസ് വെടിവച്ചുകൊന്നു

ആറുപേരെ വെടിവച്ചുകൊന്നയാളെ പോലീസ് വെടിവച്ചുകൊന്നു

Also Read:  വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

Keywords : Murdered, Random shooting, spree, Florida, Gunman, Police, America, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia