ജെ.പി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന പ്രദേശത്ത് സ്ഥിരതാമസക്കാരനാണ് അമീര്‍ എന്ന ചെറുപ്പക്കാരന്. സ്കൂള്‍ വിദ്യാഭ്യാസം കൊണ്ടോട്ടിയിലെതന്നെ ഒരു സ്കൂളില്‍. പിന്നീട് ഡിഗ്രിക്കു പഠിച്ചത് കോഴിക്കോട് ഫറോഖില്‍. അബ്ദുല്ലയുടേയും ഫാത്വിമയുടേയും മൂന്നു മക്കളില്‍ രണ്ടാമന്. നടുക്കഷ്ണം എന്നു വേണമെങ്കിലും പറയാം. മറ്റ് രണ്ടുപേരും അമീറിന്റെ സഹോദരിമാരാണ്. മൂത്തയാളെ കോടങ്ങാട് വിവാഹം ചെയ്തയച്ചു. അവരുടെ ഭര്‍ത്താവ് ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.
അമീറിന്റെ ഉപ്പ വൃദ്ധനായ ചുമട്ടുതൊഴിലാളിയാണ്. പുലര്‍ച്ചെ മുതല്‍ അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം മൂലം ഇപ്പോള്‍ ചുമടെടുക്കാന്‍ സാധിക്കുന്നില്ല. മറ്റ് ജോലികളൊന്നും അറിയാത്തതിനാല്‍ വീട്ടില്‍തന്നെ ഇരിപ്പാണ്. വീട്ടുചിലവിനും അമീറിന്റെ പഠനച്ചിലവിനും ഷാര്‍ജയിലെ മരുമകന് കുറച്ചുപണം അയച്ചുകൊടുക്കും.
അമീറിന്റെ ഡിഗ്രി കോഴ്സ് കഴിഞ്ഞു. പരീക്ഷ പൂര്‍ത്തിയായതോടെ അല്ലറചില്ലറ ജോലികള്‍ക്കൊക്കെ പോയ്ത്തുടങ്ങി. ആദ്യം ഒരു മൊബൈല്‍ഫോണ്‍ വില്‍ക്കുന്ന കടയില്‍ സെയില്‍സ്മാനായി ജോലിനോക്കി. പിന്നെ മറ്റൊരു തുണിക്കടയില്‍. തുച്ഛമായ വരുമാനമേ ലഭിച്ചിരുന്നുള്ളൂ. അപ്പോഴാണ് അളിയന് ഷാര്‍ജയില്‍നിന്നും വിളിക്കുന്നത്. ഒരു വിസ ശരിയാക്കാം, വേഗം പാസ്പോര്‍ട്ട് എടുക്കണം എന്നൊക്കെ പറഞ്ഞു. അങ്ങിനെ പിറ്റേദിവസം പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കാന് പോയി.
1989ന് ശേഷം ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നിയമം. അങ്ങിനെ ജനനസര്‍ട്ടിഫിക്കറ്റിനു വേണ്ടി പഞ്ചായത്തില്‍ പോയി. അപേക്ഷയില്‍ ജനിച്ച ആശുപത്രി ഏതാണെന്ന് എഴുതണം. ജനിച്ച സ്ഥലത്തെ പഞ്ചായത്തില്‍ നിന്നോ, മുന്സിപ്പാലിറ്റിയില്നിന്നോ ആണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. അമീര്‍ ജനിച്ചത് കോയമ്പത്തൂരാണ്. കാരണം ഉപ്പയുടെ സഹോദരി പണ്ട് കോയമ്പത്തൂരാണ് താമസിച്ചിരുന്നത്. അവരുടെ ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉപ്പയും ഉമ്മയും കുറച്ചുനാള്‍ അവിടെ താമസിച്ചിരുന്നു. അവിടെവച്ചാണ് അമീര്‍ ജനിച്ചത്.
ഗള്‍ഫില്‍ ഒരു ജോലി ലഭിക്കുന്ന കാര്യമോര്‍ത്ത് അമീര്‍ പിറ്റേന്നുതന്നെ കോയമ്പത്തൂരിലേക്ക് വണ്ടികയറി. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രിയുടെ പേര് ആവശ്യപ്പെട്ടു. അമീര്‍ വീട്ടില്‍വച്ചാണ് ജനിച്ചതെന്നു പറഞ്ഞു. അപ്പോള്‍ വീട്ട് നമ്പറും, രണ്ട് സാക്ഷികളും വേണമെന്നു പറഞ്ഞു. കോയമ്പത്തൂരില്താമസിച്ചിരുന്ന ഉപ്പയുടെ സഹോദരി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവിടെനിന്നും തിരിച്ച് നാട്ടിലേക്ക് പോന്നിരുന്നു. അതുകൊണ്ട് വീട്ടുനമ്പറോ, സാക്ഷികളോ ഒന്നും ലഭ്യമല്ല.
അങ്ങനെ ജനനസര്‍ട്ടിഫിക്കറ്റ് നേടുകയെന്ന ആവശ്യം ഉള്ളിലൊതുക്കി തിരിച്ച് വണ്ടികയറി. രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട്ടെ ഒരു ട്രാവല്‍സുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു. അവിടുത്തെ മാനേജര്‍ ഒരു ഉപദേശം നല്കി. അതുപ്രകാരം നാട്ടിലെ തന്നെ ഒരു വീട്ടില്‍വച്ചാണ് ജനിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള രേഖകള്‍ ഉണ്ടാക്കുന്നതിനായി പിന്നീടുള്ള ശ്രമം. അങ്ങനെ വീണ്ടും പഞ്ചായത്തില്‍ ചെന്നു. വീട്ടുനമ്പറും, രണ്ടു സാക്ഷികളേയും ഹാജരാക്കി. ആ വീട്ടുനമ്പറും സാക്ഷികളും സത്യമാണോയെന്ന് വില്ലേജ് ഓഫീസര്‍ പരിശോധിക്കണമെന്നും തുടര്‍ന്ന് അത് തഹസില്‍ദാര്‍ക്ക് അയച്ചശേഷം വീണ്ടും പഞ്ചായത്തില്‍ വരണമെന്നും അവര്‍ അറിയിച്ചു.
രണ്ട് ആഴ്ച്ച പിന്നിട്ടു. വില്ലേജ് ഓഫീസില്‍ നിന്നും പരിശോധനയ്ക്ക് ആരും വന്നില്ല. അങ്ങനെ വില്ലേജ് ഓഫീസില്‍ചെന്ന് കാര്യം പറഞ്ഞു. 500 ഒരു ഗാന്ധി കൈമടക്കായി നല്കി. പിറ്റേന്ന് അന്വേഷണത്തിന് ആളെത്തി. പിന്നീട് മൂന്ന് ആഴ്ച്ച കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ട് തഹസില്‍ദാരുടെ അടുത്ത് എത്തിയില്ല. അളിയൻ ഷാര്‍ജയില്‍നിന്നും വിളിച്ച് തിരക്കുകൂട്ടുന്നുണ്ട്. കാരണം അദ്ദേഹം കുറച്ചുപണമടച്ചാണ് വിസ ഒപ്പിച്ചെടുത്തത്. വീണ്ടും രണ്ട് ആഴ്ച്ചകൂടി കടന്നുപോയി. സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. മിക്ക ദിവസങ്ങളിലും പഞ്ചായത്തില്‍ പോയി അന്വേഷിക്കും. റിപ്പോര്‍ട്ട് എത്തിയിട്ടില്ല എന്ന മറുപടി.
അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. അമീര്‍ തുണിക്കടയില്‍നിന്നും കുറച്ചു നേരത്തെയിറങ്ങി. തുച്ഛമാണെങ്കിലും ശമ്പളം കിട്ടിയ ദിവസമാണ്. കുറച്ച് സാധനങ്ങള്‍ വാങ്ങണം. അങ്ങിനെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി. നേരം ഇരുട്ടുന്നതിനു മുമ്പുതന്നെ കൊണ്ടോട്ടിയിലെത്തി. ഷാര്ജയില്പോകുന്നതിനും മറ്റും പണം ആവശ്യമുള്ളതിനാല്‍ ഓട്ടോറിക്ഷയില്‍ കയറാതെ നടന്നുപോകാന്‍ തീരുമാനിച്ചു. അങ്ങിനെ സാധനങ്ങളും തൂക്കിപ്പിടിച്ചങ്ങ് നടന്നു. വീട്ടിലേക്ക് പോകേണ്ട വളവിലെത്തുമ്പോഴേക്കും കാലന്റെ രൂപത്തില്‍ പാഞ്ഞുവന്ന ഒരു മിനിലോറി അമീറിനെ പിറകില്‍നിന്നും ഇടിച്ചുവീഴ്ത്തി. കൈയ്യിലുണ്ടായിരുന്ന സാധനങ്ങളെല്ലാം റോഡില്‍ ചിതറിത്തെറിച്ചു. ഒപ്പം അമീറിന്റെ ചതഞ്ഞരഞ്ഞ ശരീരവും.
മൃതദേഹം മറവുചെയ്തു. ചടങ്ങുകളൊക്കെ പൂര്‍ത്തിയായി. വീട്ടില്‍ വന്നവരൊക്കെ പിരിഞ്ഞുപോയി. അളിയന് വിസ വലിച്ചുകീറി ദൂരെയെറിഞ്ഞ് ഷാര്‍ജയിലേക്ക് മടങ്ങിപ്പോയി. ഒടുവില്‍ അബ്ദുല്ലയും അമീറിന്റെ ഉമ്മയും വീട്ടില്‍ തനിച്ചായി.
ഒരു ദിവസം വീടിനടുത്ത് താമസിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അബ്ദുല്ലയുടെ വീട്ടിലെത്തി. അപകടമരണമായതിനാല്‍ മകന്റെ മരണം രജിസ്റ്റര്‍ ചെയ്യണമെന്നും, സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കണമെന്നും പറഞ്ഞു. അങ്ങിനെ പിറ്റേദിവസം തന്നെ അബ്ദുല്ല അമീറിന്റെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിനായി പഞ്ചായത്തില്‍ പോയി. പേരുവിവരങ്ങളും പോലീസ് റിപ്പോര്‍ട്ടും ഫ്രണ്ട് ഓഫീസിലിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍കൊടുത്തു. വിലാസം കണ്ടപ്പോള്‍ എന്തോ ഓര്‍മ്മിച്ചതുപോലെ പെണ്‍കുട്ടി ഫയലിനിടയില്നിന്നും ഒരു കടലാസ് തിരഞ്ഞെടുത്തു. വിലാസം ഒത്തുനോക്കിയശേഷം അത് അബ്ദുല്ലയുടെ കൈയ്യില്‍ കൊടുത്തു. മകന് മുമ്പ് നല്കിയ അപേക്ഷയില്‍ ലഭിച്ച ആ ജനനസര്‍ട്ടിഫിക്കറ്റ് കൈനീട്ടി വാങ്ങുമ്പോള്‍ അബ്ദുല്ലയുടെ കണ്ണ് അറിയാതെ നിറഞ്ഞു...
പരമ്പര ഇവിടെ തുടങ്ങുന്നു : കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞ സത്യം...
പരമ്പര 1 : രജിസ്ട്രാര്‍ കൈക്കൂലി സ്വീകരിക്കില്ല (മിനിമം 1000)
പരമ്പര 3 : പാത്തുമ്മ സ്വര്‍ണ്ണം പണയംവച്ച കഥ
Keywords: Birth certificate, Panchayath, Certificate, Officer, Article, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.