ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു യുവതിയും ഉള്‍പ്പെടും. വീട് തകര്‍ന്നുവീണതാണ് മരണത്തിന് കാരണമായത്. മഴ ശക്തിയാര്‍ജ്ജിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനങ്ങള്‍, മിന്നല്‍ പ്രളയങ്ങള്‍ എന്നിവ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു.
കര്‍ണപ്രയാഗ്, തിര്‍പാക്, തെഫാന എന്നിവിടങ്ങളില്‍ 12ലേറെ വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. ഗംഗ, യമുന, കലി, ഗൗരി, ശ്രദ്ധ തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. തുടര്‍ച്ചയായ മണ്ണിടിച്ചിലിനെതുടര്‍ന്ന് കര്‍ണപ്രയാഗില്‍ നിന്നും സുനലി ഗ്രാമത്തിലേയ്ക്കുള്ള ഋഷികേശ്ബദരീനാഥ്, ഋഷികേശ്‌കേദാര്‍നാഥ് ഹൈവേകള്‍ അടച്ചിട്ടിരിക്കുകയാണ്.
SUMMARY: Dehradun: Two persons were killed as heavy rains triggered incidents of landslide, cloudbursts and house collapse in Uttarakhand on Thursday, officials said.
Keywords: National news, Dehradun, Two persons, Killed, Heavy rains, Triggered, Incidents, Landslide, Cloudbursts, House collapse, Uttarakhand, Thursday,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.