യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ

 


കാസര്‍കോട്: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് താലൂക്കിലെ വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 13 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എ.ഡി.എം എച്ച്. ദിനേശയാണ് ഇക്കാര്യം അറിയിച്ചത്.

ഇടക്കാലത്ത് അക്രമ സംഭവങ്ങള്‍ പതിവായിരുന്ന കാസര്‍കോട്ട് സമാധാനം പുലരുന്നതിനിടെയാണ് വീണ്ടും കൊലപാതകം ഉണ്ടായത്. ഞായറാഴ്ച കാസര്‍കോട് ടൗണിനടുത്ത ജെ.പി കോളനിയിലാണ് ബെക്കിലെത്തിയ സംഘം യുവാവിനെ കുത്തിയത്. കുത്തേറ്റ ചൂരി മീപ്പുഗുരിയിലെ ബദ്‌റുദ്ദീന്റെ മകന്‍ ടി.എ സാബിത്ത് (18) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. ഇതോടെയാണ് കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ വീണ്ടും തലപൊക്കിയത്.

സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ജെ.പി കോളനി ഗ്രൗണ്ടിനടുത്ത് വെച്ച് സാബിത്തിനെ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട്ട് വാഹനങ്ങള്‍ ഓടുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ പരക്കെ കല്ലേറുണ്ടായി. ഹര്‍ത്താലിന്റെ പ്രതീതിയാണ് കാസര്‍കോട്ടും പരിസരങ്ങളിലും നിലനില്‍ക്കുന്നത്.

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ

നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ സാബിത്ത് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം വിദഗ്ധ പോസ്റ്റമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ജെ.പി കോളനിയിലെ അക്ഷയ് ഉള്‍പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ഉള്‍പെടെയുള്ള ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടെത്തിയിട്ടുണ്ട്.

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
Sabith
സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. കൊലപാതകത്തിന് ശേഷം ചിലര്‍ കിംവദന്തികള്‍ പ്രചരിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കൂട്ടംകൂടി നില്‍ക്കുന്നതും വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറ് മണിവരെ ഇരുചക്ര വാഹനങ്ങളില്‍ ഒന്നിലധികം പേര്‍ സഞ്ചരിക്കുന്നതും വിലക്കിയിട്ടുണ്ട്.



Keywords : Kasaragod, Youth, Killed, Police, Case, shop, Kerala, Obituary, Sabith, Meepuguri, Kannur, JP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia