സെക്കന്തരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ മൂന്നു മന്ത്രിമാര്‍കൂടി രാജിവെച്ചു. സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ മന്ത്രി തോഡ നരസിംഹ, മൃഗസംരക്ഷണ വകുപ്പുമന്ത്രി പി. വിശ്വരൂപം, ഭൂവിഭവ മന്ത്രി ജി. അരുണ കുമാരി എന്നിവരാണ് വ്യാഴാഴ്ച രാജിവെച്ചത്.
ഒമ്പത് ദിവസമായി തുടരുന്ന ബന്ദ് പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച ഉച്ച മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ പിന്‍വലിക്കാന്‍ 'സമൈക്യ ആന്ധ്രാ സംയുക്ത കര്‍മസമിതി' ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വിഭജനത്തിനെതിരെ വിവിധയിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടത്തി. ഓങ്കോളില്‍ നടന്ന പ്രതിഷേധറാലിയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികളാണ് അണിനിരന്നത്.
വിജയവാഡ-മാച്ചിലിപട്ടണം ഹൈവേയില്‍ വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും കോണ്‍ഗ്രസ് എം.എല്‍.എ. തോട തിരുമൃതുലു വെങ്കിടയപാളയം മുതല്‍ കിഴക്കേ ഗോദാവരി വരെ 35 കി.മീ. പദയാത്ര നടത്തുകയും ചെയ്തു.
തോഡ നരസിംഹ വ്യാഴാഴ്ച ഉച്ചയോടെ മുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡിക്കാണ് രാജിക്കത്ത് നല്‍കിയത്. സീമാന്ധ്രയിലെ കിഴക്കേ ഗോദാവരി ജില്ലയില്‍ നടന്ന കൂറ്റന്‍ പ്രതിഷേധ റാലിയില്‍ പി. വിശ്വരൂപം രാജി പ്രഖ്യാപിച്ചപ്പോള്‍ തിരുപ്പതിയില്‍ പ്രതിഷേധ ബൈക്ക് റാലി ഉദ്ഘാടനം ചെയ്തശേഷമാണ് മന്ത്രി ജി. അരുണ കുമാരി രാജിക്കാര്യം അറിയിച്ചത്.
Also read:
പെരുന്നാള്‍ ആഘോഷിക്കാന്‍ വീടുപൂട്ടിപോകുന്നവര്‍ മോഷ്ടാക്കളെ സൂക്ഷിക്കുക
Keywords: Telangana, Strike, Protest, Ministers, 3 more ministers resigned, Andra Pradesh, Congress MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.