സിറിയയില്‍ വിമതരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 60 വിമതര്‍ കൊല്ലപ്പെട്ടു
Aug 8, 2013, 12:58 IST
ദമാസ്‌കസ്: സിറിയയിലെ ദമാസ്‌കസില്‍ വിമതരും സൈനികരും തമ്മിലുള്ള ആക്രമണത്തില്‍ 60 വിമതര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസിന് കിഴക്ക് അദ്ര നഗരത്തിലാണ് സംഭവം. മനുഷ്യാവകാശ സംഘടനകളാണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയിലും വിമതരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപോര്‍ട്ടുണ്ട്. ഏറ്റുമുട്ടലിനിടയില്‍ ശക്തമായ സ്‌ഫോടനമുണ്ടായതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം അലപ്പോയില്‍ വിമതര്‍ വ്യോമതാവളം പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാനായി സൈന്യം നടത്തിയ നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വ്യോമസേനയുടെ ഇന്റലിജന്‍സ് കെട്ടിടത്തിനു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വിമത പക്ഷത്ത് മുന്നൂറിലധികം പോരാളികളുണ്ട്. വിമതര്‍ നബൂല്‍ മേഖലയിലേക്ക് മുന്നേറുന്നതായും സൂചനയുണ്ട്.
ഷിയ ഭൂരിപക്ഷ മേഖലകളിലാണ് നബൂല്‍ ഉള്‍പെടുന്നത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണ് ഇവിടെ കൂടുതലായി ഉള്ളത്. ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സിറിയയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സംഘടന റിപോര്‍ട്ടില്‍ പറയുന്നത്.
Also Read:
കുട്ടിയെ കാറിടിച്ചെന്നാരോപിച്ച് പിന്തുടര്‍ന്നെത്തിയ സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു
Keywords: Syria, Damascus, Soldiers, Attack, Killed, Media, Report, President, Obituary, World, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കഴിഞ്ഞ ദിവസം അലപ്പോയില്‍ വിമതര്‍ വ്യോമതാവളം പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാനായി സൈന്യം നടത്തിയ നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വ്യോമസേനയുടെ ഇന്റലിജന്‍സ് കെട്ടിടത്തിനു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വിമത പക്ഷത്ത് മുന്നൂറിലധികം പോരാളികളുണ്ട്. വിമതര്‍ നബൂല്‍ മേഖലയിലേക്ക് മുന്നേറുന്നതായും സൂചനയുണ്ട്.

Also Read:
കുട്ടിയെ കാറിടിച്ചെന്നാരോപിച്ച് പിന്തുടര്‍ന്നെത്തിയ സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു
Keywords: Syria, Damascus, Soldiers, Attack, Killed, Media, Report, President, Obituary, World, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.