സംബല്പൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ കറിയില്‍ വീണ് എട്ട് വയസുകാരി മരിച്ചു. തിളച്ച കറിയില്‍ വീണ് 70% പൊള്ളലേറ്റ കുട്ടിയെ ആദ്യം വി.എസ്.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ആരോഗ്യനില വഷളായതോടെ കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഒറീസയിലെ ഗിരീഷ്ചന്ദ്രപൂര്‍ ഗ്രാമത്തിലെ സേവാശ്രം സ്‌കൂളിലെ ബനീത കഹ്നഹര്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.
അബദ്ധത്തില്‍ കറിപാത്രത്തില്‍ വീഴുകയായിരുന്നു ബനീത. ഏറേ സമയം തിളച്ചകറിയില്‍ കിടന്നതിനാല്‍ ആന്തരീക അവയവങ്ങള്‍ക്ക് പൊള്ളലേറ്റിരുന്നു.
ബനീതയുടെ മരണവാര്‍ത്തയറിഞ്ഞ് പ്രകോപിതരായ ഗ്രാമീണര്‍ വാഹന ഗതാഗതം തടസപ്പെടുത്തി. സംസ്‌ക്കാരചടങ്ങുകള്‍ക്കായി 10,000 രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബനീതയുടെ മാതാപിതാക്കള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
SUMMARY: Sambalpur: An eight-year-old girl student of a tribal residential school in Sambalpur died of burn injuries today after she fell into a hot curry vessel.
Keywords: National news, Obituary, Banita Kahnhar, Class 3, Student, Sevashram School, Run by, Odisha government, Girishchandrapur village, Accidentally, Vessel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.