സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
Aug 10, 2013, 09:39 IST
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ദമാം ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ദമാമിലേക്കു കുടുംബസമേതം വരികയായിരുന്നു നഴ്സുമാര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. പത്തനംതിട്ട അടൂര്‍ ഏഴംകുളം സ്വദേശി മനോജിന്റെ ഭാര്യ കൊടുമണ്‍ സ്വദേശിനി വയക്കല്‍ ജെസി വര്‍ഗീസ് (30), ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി വടക്കേവിള ഗോപാലകൃഷ്ണന്റെ മകന് സുഭാഷിന്റെ ഭാര്യ നിഷ രാജന് (29) എന്നിവരാണ് മരിച്ചത്.
പെരുന്നാള്‍ അവധി ചെലവഴിക്കാന്‍ റിയാദില്‍നിന്ന് പുറപ്പെട്ട കുടുംബങ്ങള്‍ സഞ്ചരിച്ച കാറാണ് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ദമാമില്‍നിന്ന് 150 കിലോമീറ്റര്‍ ഇപ്പുറമുള്ള ജൂദയില് അപകടത്തില്‍പെട്ടത്. ടയര്‍പൊട്ടി കീഴ്മേല്‍ മറിഞ്ഞ കാറില്‍നിന്ന് തെറിച്ചുവീണ ജെസി സംഭവസ്ഥലത്തും നിഷ രാജന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
മനോജ്, മകന് നാലര വയസുകാരന് ആല്ഫിന് ,സുഭാഷ് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരോടൊപ്പം സഞ്ചരിച്ച സുഹൃത്ത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുരേഷിന് സാരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇയാളെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസാമിയ സെന്‍ട്രല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ജെസി വര്‍ഗീസ്. നിഷ രാജന് ദുര്‍മ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും. മനോജ്, സുഭാഷ് എന്നിവര്‍ വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളും റിയാദില്‍ ഒരേ കമ്പനിയില്‍ ജീവനക്കാരുമാണ്. ദുബൈയില്‍ ഒരേ കമ്പനിയില്‍ സഹപ്രവര്‍ത്തകരായിരുന്ന ഇവരില്‍ മനോജ് ഒരു വര്‍ഷം മുമ്പും സുഭാഷ് ആറുമാസം മുമ്പുമാണ് റിയാദിലെത്തിയത്. സുരേഷ് സ്വന്തമായി ബിസിനസ് നടത്തുന്നു.
മനോജ് ഓടിച്ച ഷവര്‍ലെ ആവിയോ കാറാണ് അപകടത്തില്‍പെട്ടത്. മനോജ്- ജെസി ദമ്പതികളുടെ ഏക മകനാണ് ആല്ഫിന്. ജെസി ആറുമാസം ഗര്‍ഭിണിയാണ്. മരിച്ച നിഷാ രാജന് കുട്ടികളില്ല. പെരുന്നാള്‍ പ്രമാണിച്ച് ഇരു കുടുംബങ്ങളും സുഹൃത്ത് സുരേഷും ദമാംബഹ്റൈന് കോസ്വേ സന്ദര്‍ശിക്കാനും അവധി ദിനങ്ങള്‍ ചെലവഴിക്കാനുമാണ് ദമാമിലേക്ക് പുറപ്പെട്ടത്.
പുലര്‍ച്ചെ നാലര മണിക്ക് പുറപ്പെട്ട ഇവര്‍ വഴിയില്‍ രണ്ടിടങ്ങളില്‍ കാര്‍ നിറുത്തി വിശ്രമിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. മനോജും മകന് ആല്‍ഫിനും ഖുറൈസ് പോലീസ് സ്റ്റേഷനിലാണുള്ളത്. നിസാര പരിക്കേറ്റ മനോജിനും സുഭാഷിനും ആല്‍ഫിനും ജൂദ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി.
മൃതദേഹങ്ങള്‍ അല്അഹ്സയിലെ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമാം സെന്‍ട്രല്‍ ആശുപത്രിയിലുള്ള സുരേഷിന്റെ കാലിന് ഒടിവുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Also Read:
ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വെല്‍ഡിംഗ് തൊഴിലാളി മരിച്ചു
പെരുന്നാള്‍ അവധി ചെലവഴിക്കാന്‍ റിയാദില്‍നിന്ന് പുറപ്പെട്ട കുടുംബങ്ങള്‍ സഞ്ചരിച്ച കാറാണ് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ദമാമില്‍നിന്ന് 150 കിലോമീറ്റര്‍ ഇപ്പുറമുള്ള ജൂദയില് അപകടത്തില്‍പെട്ടത്. ടയര്‍പൊട്ടി കീഴ്മേല്‍ മറിഞ്ഞ കാറില്‍നിന്ന് തെറിച്ചുവീണ ജെസി സംഭവസ്ഥലത്തും നിഷ രാജന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
മനോജ്, മകന് നാലര വയസുകാരന് ആല്ഫിന് ,സുഭാഷ് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരോടൊപ്പം സഞ്ചരിച്ച സുഹൃത്ത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുരേഷിന് സാരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇയാളെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസാമിയ സെന്‍ട്രല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ജെസി വര്‍ഗീസ്. നിഷ രാജന് ദുര്‍മ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും. മനോജ്, സുഭാഷ് എന്നിവര്‍ വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളും റിയാദില്‍ ഒരേ കമ്പനിയില്‍ ജീവനക്കാരുമാണ്. ദുബൈയില്‍ ഒരേ കമ്പനിയില്‍ സഹപ്രവര്‍ത്തകരായിരുന്ന ഇവരില്‍ മനോജ് ഒരു വര്‍ഷം മുമ്പും സുഭാഷ് ആറുമാസം മുമ്പുമാണ് റിയാദിലെത്തിയത്. സുരേഷ് സ്വന്തമായി ബിസിനസ് നടത്തുന്നു.
മനോജ് ഓടിച്ച ഷവര്‍ലെ ആവിയോ കാറാണ് അപകടത്തില്‍പെട്ടത്. മനോജ്- ജെസി ദമ്പതികളുടെ ഏക മകനാണ് ആല്ഫിന്. ജെസി ആറുമാസം ഗര്‍ഭിണിയാണ്. മരിച്ച നിഷാ രാജന് കുട്ടികളില്ല. പെരുന്നാള്‍ പ്രമാണിച്ച് ഇരു കുടുംബങ്ങളും സുഹൃത്ത് സുരേഷും ദമാംബഹ്റൈന് കോസ്വേ സന്ദര്‍ശിക്കാനും അവധി ദിനങ്ങള്‍ ചെലവഴിക്കാനുമാണ് ദമാമിലേക്ക് പുറപ്പെട്ടത്.
File Photo |
മൃതദേഹങ്ങള്‍ അല്അഹ്സയിലെ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമാം സെന്‍ട്രല്‍ ആശുപത്രിയിലുള്ള സുരേഷിന്റെ കാലിന് ഒടിവുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Also Read:
ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വെല്‍ഡിംഗ് തൊഴിലാളി മരിച്ചു
Keywords: Riyadh, Saudi Arabia, Vehicles, Accident, Wife, Death, Nurse, Coupels, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.