കോടതിയില്‍ നിന്നും മടങ്ങുംവഴി ബിജുവും സരിതയും ഫോണില്‍ സംസാരിച്ചതായി ആരോപണം

 


കണ്ണൂര്‍: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുമ്പോള്‍ ഫോണില്‍ സംസാരിച്ചതായി ആരോപണം. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് രണ്ടു പ്രതികളും ഫോണിലൂടെ സംസാരിച്ചത്.

തലശേരി   പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നു മടങ്ങി വരുന്നതിനിടയില്‍ എടക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇവര്‍ ഫോണില്‍ സംസാരിച്ചത്. എന്നാല്‍ കോടതിയുടെ നിര്‍ദേശപ്രകാരം  അഭിഭാഷകരുമായി സംസാരിക്കാനാണ് താന്‍ അവര്‍ക്ക് മൊബൈല്‍ നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഡി.വൈ.എസ്.പി   കെ.എസ്. സുദര്‍ശന്‍ പറഞ്ഞു.

കോടതിയില്‍ നിന്നും മടങ്ങുംവഴി ബിജുവും സരിതയും ഫോണില്‍ സംസാരിച്ചതായി ആരോപണം
കോടതിയില്‍ നിന്നും മടങ്ങുംവഴി ബിജുവും സരിതയും ഫോണില്‍ സംസാരിച്ചതായി ആരോപണംമജിസ്‌ട്രേട്ടിന്റെ നിര്‍ദേശം പാലിച്ച്  ഔദ്യോഗിക ബാധ്യത നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും, ഇവരുടെ സംഭാഷണം പുറത്തുനിന്നുള്ളവര്‍
കേള്‍ക്കാതിരിക്കാനാണ് സമീപത്തുണ്ടായിരുന്ന പോലീസുകാരോട് മാറിനില്‍ക്കാനാവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

 പ്രതികളായ ബിജു രാധാകൃഷ്ണനും സരിതയും ഫോണ്‍ ചെയ്യുമ്പോള്‍ പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങിക്കൊടുത്തത് വിവാദമായ സാഹചര്യത്തിലാണ് സുദര്‍ശന്റെ ന്യായീകരണം. ഏകദേശം 20 മിനിട്ടോളം ഇവര്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Also Read: 13 കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന്‍ പിടിയില്‍
Keywords: Solar Corruption Case, Biju Radhakrishnan, Saritha.S.Nair,  Mobil Phone, Police, Court, Kannur, Accused, Custody, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia