യുഎസിലെ ഇന്ത്യാ ഡേ പരേഡിന് വിദ്യാ ബാലനും അണ്ണാ ഹസാരേയും നേതൃത്വം നല്‍കി
Aug 19, 2013, 11:11 IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷ പരിപാടികളിലൊന്നായ ഇന്ത്യാ ഡേ പരേഡിന് ബോളീവുഡ് സുന്ദരി വിദ്യാബാലനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനും നേതാവുമായ അണ്ണാ ഹസാരേയും നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാന്‍ഹാട്ടനില്‍ ഞായറാഴ്ചയാണ് ഇന്ത്യാ ഡേ പരേഡ് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് പരേഡില്‍ പങ്കെടുത്തത്.
മാഡിസണ്‍ അവന്യൂവില്‍ നിന്നുമാണ് പരേഡ് ആരംഭിച്ചത്. വര്‍ണാഭമായ 40 ഫ്‌ലോട്ടുകളാണ് പരേഡിലുണ്ടായത്. ബാന്‍ഡുമേളം പരേഡിന് കൊഴുപ്പുകൂട്ടി.
ഇന്ത്യന്‍ പാരമ്പര്യ തനിമ വിളിച്ചോതി സംഘാടകര്‍ നിര്‍മ്മിച്ച റെഡ് ഫോര്‍ട്ടിന്റെ മാതൃകയായിരുന്നു പരേഡിന്റെ മറ്റൊരാകര്‍ഷണം. അണ്ണാഹസാരേയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റാലിയില്‍ പങ്കെടുത്ത നിരവധി പേര്‍ അണ്ണാ ഹസാരേയുടെ പേരെഴുതിയ തൊപ്പി ധരിച്ചിരുന്നു.
ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പ്യൂപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ സ്ഥാപക നേതാവായ തോമസ് എബ്രഹാം പരേഡില്‍ പങ്കെടുത്തു. ഇന്ത്യ കള്‍ച്ചറല്‍ സൊസൈറ്റിയാണ് ഇന്ത്യാ ഡേ പരേഡ് സംഘടിപ്പിച്ചത്.
SUMMARY: New York: America's largest India Day parade, marking the Independence Day, was held in Manhattan on Sunday, and was led by social activist Anna Hazare and Bollywood actress Vidya Balan amid a sea of Indian New Yorkers waving the tricolour flags.
Keywords: World news, Anna Hazare, Vidya Balan, Entertainment news, New York, America's largest, India Day parade, Marking, Independence Day, Held, Manhattan, Sunday, Led by, Social activist, Anna Hazare, Bollywood actress, Vidya Balan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.