സര്‍വ്വകക്ഷിയോഗം ചേരുന്നു: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

 


അടിമാലി(ഇടുക്കി): കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം 16 പേര്‍ മരിച്ചതായി സര്‍വ്വകക്ഷി യോഗം. മരിച്ചവരില്‍ 13 പേര്‍ ഇടുക്കി സ്വദേശികളാണ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരുകയാണ്.

ചീയപ്പാറയില്‍ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഒരു കാറും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ 46 ഓളം സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉടുമ്പന്നൂര്‍ മലയിഞ്ചി, പൈനാവ്, തടിയമ്പാട്, കുഞ്ചിത്തണ്ണി മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ പിഞ്ചുകുഞ്ഞടക്കം ഒമ്പതു പേര്‍ മരിച്ചിരുന്നു.

ചീയപ്പാറയില്‍ നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രതിരോധ മന്ത്രി എ.കെ ആന്റണിയും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും മുന്‍കൈയെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ അയച്ചിരുന്നു. ദുരന്ത മേഖലകളിലെല്ലാം സഹകരണത്തോടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മഴ കനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ 134.5 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 136 അടിയാണ് അനുവദനീയമായ തോത്. തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം കൂടുതലായി എടുക്കുന്നുണ്ടെങ്കിലും അമിതമായി ജലം ഡാമിലേക്ക് ഒഴുകിവരുന്നതാണ് ജലനിരപ്പ് വര്‍ദ്ധിക്കാന്‍ കാരണമായത്. ഇടുക്കി ഡാമും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ നാല് യൂണിറ്റ് ദുരന്ത നിവാരണ സേന സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റുകളെക്കൂടി ഇതിനായി നിയമിക്കും. ഇതിന് പുറമേ നേവിയുടെ 40 പേരടങ്ങുന്ന സംഘം ഇടുക്കിയിലും എറണാകുളത്തും എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുട്ടനാട്ടില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സര്‍വ്വകക്ഷിയോഗം ചേരുന്നു: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

Keywords: Flood, Rain, Obituary, Oommen Chandy, Meeting, Idukki, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia