വീണ്ടും പ്രകോപനം: ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍ 4 ദിവസം തമ്പടിച്ചു

 


ന്യൂഡല്‍ഹി: അതിര്‍ത്തി രാജ്യമായ ചൈനയോടുള്ള മൃദുസമീപനം തുടരുന്നതിനിടയിലും ഇന്ത്യന്‍ ഭൂമിയില്‍ കടന്നുകയറിയ സൈന്യം അരുണാചല്‍ പ്രദേശില്‍ 4 ദിവസം തമ്പടിച്ചതായി റിപോര്‍ട്ട്. നിയന്ത്രണരേഖയില്‍ നിന്നും 20 കീമീ ഉള്ളിലേയ്ക്ക് കടന്ന ചൈനീസ് സൈനീകര്‍ 3 മുതല്‍ 4 ദിവസം വരെ ഇന്ത്യയില്‍ കഴിഞ്ഞതായാണ് റിപോര്‍ട്ട്.

ആഗസ്ത് 11നാണ് അരുണാചലില്‍ ആദ്യത്തെ നുഴഞ്ഞുകയറ്റമുണ്ടായത്. പ്ലാം പ്ലാം ഏരിയയിലായിരുന്നു ഇത്. ഹദിഗ് ല പാസ്സില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെയായിരുന്നു രണ്ടാമത്തെ കടന്നുകയറ്റം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമത്തെ കടന്നുകയറ്റമുണ്ടായത്.

വീണ്ടും പ്രകോപനം: ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശില്‍  4 ദിവസം തമ്പടിച്ചുതുടര്‍ച്ചയായി അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തിപ്രകടനം നടത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഹെര്‍ക്കുലിസ് സൂപ്പര്‍ വിമാനമിറക്കിയായിരുന്നു ഇന്ത്യയുടെ ശക്തിപ്രകടനം. നിയന്ത്രണരേഖയ്ക്ക് സമീപം ദൗലത്‌ബെഗ് ഓള്‍ഡി സ്ട്രിപ്പിലാണ് സി 130 ജെ വിമാനങ്ങള്‍ ഇന്ത്യ ലാന്‍ഡു ചെയ്യിച്ചത്. ഇരുപത് ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന വിമാനങ്ങളായിരുന്നു ഇവ.

അതേസമയം പ്ലാം പ്ലാമില്‍ നിന്നും 20 കിമീ അകലെയുള്ള ചൈനീസ് അധീനപ്രദേശത്ത് റോഡുനിര്‍മ്മിക്കാനാണ് സൈന്യം പ്രദേശത്ത് കടന്നുകയറിയതും തമ്പടിച്ചതുമെന്നാണ് ചൈനീസ് സേന നല്‍കുന്ന വിശദീകരണം. 2001 മുതല്‍ ഇവര്‍ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയും തമ്പടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരം. സംഭവത്തോട് പ്രതികരിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തയ്യാറായിട്ടില്ല.

SUMMARY: New Delhi: In a repeat of the April incident in Ladakh, Chinese troops reportedly intruded into Arunachal Pradesh at two places last week. Army and police sources have confirmed that they camped for at least three to four days in one area, about 20 km within Indian territory.

Keywords: National news, New Delhi, Chinese troops, Intruded, Indian territory, Eastern Ladakh, Launched, Offensive, Displaying banners, Demanding, India, Leave, Occupied area,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia