ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കന്റോണ്‍മെന്റ് ഹൗസ് പോലീസ് നിയന്ത്രണത്തില്‍

 


തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന  ഉപരോധ സമരത്തിനിടയില്‍  സ്ഥിതിഗതികള്‍ വിലയിരുത്താനായി
നടത്തിയ  പ്രത്യേക മന്ത്രിസഭാ യോഗം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിനു പുറത്തുകടന്നു. തിങ്കളാഴ്ച രാവിലെ 9.40 ഓടെയാണ് മന്തിസഭാ യോഗം പൂര്‍ത്തിയാക്കി മന്ത്രിമാര്‍ പുറത്തുകടന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിമാര്‍ പുറത്തുകടന്നത്.

അതിനിടെ ബേക്കറി ജംഗ്ഷനു മുന്നില്‍ യോഗം കഴിഞ്ഞ് മടങ്ങുന്ന മന്ത്രിമാരെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മന്ത്രി വി.എസ് ശിവകുമാറിന്റെയും കെ.എം മാണിയുടെയും കാറുകള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഇതേതുടര്‍ന്ന് ഇവര്‍  സെക്രട്ടേറിയറ്റിലേക്ക് തിരിച്ച് പോയി. മാണിയുടെ കാറില്‍ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാസര്‍കോട് നിന്നുള്ള പ്രവര്‍ത്തകരാണ് മന്ത്രിമാരുടെ വാഹനങ്ങളെ തടഞ്ഞത്.

തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചു റോഡില്‍ നിന്നു മാറ്റുകയായിരുന്നു. സെക്രട്ടേറിയറ്റിനു പുറത്തുകടക്കാന്‍ കഴിയാതെ അഞ്ചോളം മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ തന്നെ തുടരുകയാണ്. ബേക്കറി ജംഗ്ഷന്‍ മുതല്‍ കന്റോണ്‍മെന്റ് ഹൗസ് വരെ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്.

അതിനിടെ, പത്തു മണിയോടെ ബേക്കറി ജംഗ്ഷനില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതോടെ കേന്ദ്രസേനയുടെ ഒരു യൂണിറ്റ് ഇവിടേക്ക് എത്തിയതായും റിപോര്‍ട്ടുണ്ട്. കന്റോണ്‍മെന്റ് ഗേറ്റിലേക്ക് നീങ്ങാന്‍ ശ്രമിച്ച സമരക്കാരെ പോലീസ് തടഞ്ഞു.
ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കന്റോണ്‍മെന്റ് ഹൗസ് പോലീസ് നിയന്ത്രണത്തില്‍എന്നാല്‍ മന്ത്രിമാരെ കണ്ടപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബേക്കറി ജംഗ്ഷനില്‍ നിന്നും സി.പി.എം നേതാവ് എളമരം കരീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 
സെന്‍ട്രിംഗ് തൊഴിലാളിയെ കുത്തിയ സംഭവം: നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Keywords:   Thiruvananthapuram, Attack, Police, Ministers, Chief Minister, Oommen Chandy, Secretariat, Protection, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia