ബച്ചനെ കോപിഷ്ഠനാക്കിയ വിവാദ വീഡിയോ ലഭിച്ചത് വാട്ട്‌സ് ആപ്പില്‍ നിന്നും

 


മുംബൈ: അമിതാഭ് ബച്ചനെ കോപിഷ്ഠനാക്കിയ വിവാദ വീഡിയോയ്ക്ക് പിന്നില്‍ ഒരു സംഗീത സംവിധായകനാണെന്ന് കണ്ടെത്തി. ഉത്പല്‍ ജിവരജനി എന്നയാളാണ് വിവാദ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അതേസമയം വീഡിയോ നിര്‍മ്മിച്ചത് താനല്ലെന്നും ഉത്പല്‍ അറിയിച്ചു.

ഞാന്‍ ഈ വീഡിയോയില്‍ ഒന്നും ചെയ്തിട്ടില്ല. വാട്ട്‌സ് ആപ്പില്‍ നിന്നുമാണ് എനിക്കിത് ലഭിച്ചത്. ഞാന്‍ അംഗമായ ഒരു ഗ്രൂപ്പില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കണ്ടപ്പോള്‍ താല്പര്യം തോന്നി അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉത്പല്‍ പറഞ്ഞു.
ബച്ചനെ കോപിഷ്ഠനാക്കിയ വിവാദ വീഡിയോ ലഭിച്ചത് വാട്ട്‌സ് ആപ്പില്‍ നിന്നും

ആഗസ്ത് 15നാണ് ഈ വീഡിയോ എനിക്ക് ലഭിച്ചത്. താല്പര്യം തോന്നിയാണ് ഞാനത് അപ്ലോഡ് ചെയ്തത്. എന്നാല്‍ അമിതാഭ് ബച്ചനും നരേന്ദ്ര മോഡിക്കും വീഡിയോ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആ വീഡിയോ യൂട്യൂബില്‍ നിന്നും ഡിലീറ്റ് ചെയ്തു. എനിക്ക് സംഭവിച്ച തെറ്റിന് ഞാന്‍ ഇരുവരോടും മാപ്പുചോദിക്കുന്നു ഉത്പന്‍ കൂട്ടിച്ചേത്തു.

അതേസമയം താന്‍ ബിജെപിയിലോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലോ അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമിതാഭ് ബച്ചന്‍ മോഡിയെ പ്രകീര്‍ത്തിക്കുന്ന വ്യാജ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് ബച്ചന്‍ വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ തന്റെ ദേഷ്യം വ്യക്തമാക്കിയ ബിഗ്ബിക്ക് സാക്ഷാല്‍ മോഡി തന്നെ പിന്തുണയുമായി ട്വിറ്ററിലെത്തി. കുറ്റക്കാരനെ ശിക്ഷിക്കണമെന്ന് മോഡിയും ആവശ്യപ്പെട്ടു.

സംഭവം ചൂടുപിടിച്ചതോടെയാണ് ഉത്പന്‍ ജിവരജനി ക്ഷമാപണവുമായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്.

Keywords: Entertainment news, Amitab Bachan, YouTube, 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia