വിശ്വാസികളെ ചോരകുടിച്ച് കൊല്ലുന്ന 'ബ്ലാക് ജീസസിനെ' ജനക്കൂട്ടം തല്ലിക്കൊന്നു

 


പാപ്പുവ ഗുനിയ: സ്ത്രീകളുടെ ചോര കുടിച്ച് കൊല്ലുന്ന സ്വയം പ്രഖ്യാപിത ആള്‍ദെവത്തെയും കൂട്ടാളിയെയും ജനക്കൂട്ടം തല്ലിക്കൊന്നു. 'ബ്ലാക്ക് ജീസസ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്റ്റീവന്‍ താരിയെയാണ് സഹികെട്ട നാട്ടുകാര്‍ ജനമധ്യത്തില്‍ കെട്ടിയിട്ട ശേഷം തല്ലിക്കൊന്നത്. തന്റെ മാര്‍ഗം പിന്തുടരുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും ഇയാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

പാപ്പുവ ഗുനിയില്‍ യഥാര്‍ത്ഥ ജീജസ് ആണെന്നവകാശപ്പെട്ടാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. താരിയുടെ ആചാരങ്ങളില്‍ ആകൃഷ്ടരാകുന്ന വിശ്വസികളെ ചോരകുടിച്ച് കൊല്ലുകയാണ് ഇയാളുടെ പതിവെന്ന് നാട്ടുകാര്‍ പറയുന്നു.

വിശ്വാസികളെ ചോരകുടിച്ച് കൊല്ലുന്ന 'ബ്ലാക് ജീസസിനെ' ജനക്കൂട്ടം തല്ലിക്കൊന്നുഇത്തരത്തില്‍ മൂന്ന് സ്ത്രീകളെ ഇയാള്‍ കൊലപ്പെടുത്തി. പലരെയും അമ്മമാരും മറ്റുള്ളവരും നോക്കിനില്‍ക്കെയാണ് ഇയാള്‍ ചോരിയൂറ്റി കുടിച്ച് കൊലപ്പെടുത്തിയിരുന്നത്. നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 2007 ല്‍ താരിക്കും കൂട്ടാളിക്കുമെതിരെ കേസെടുക്കുകയും ഇവരെ ജയിലിലടക്കുകയും ചെയ്തിരുന്നു. അന്ന് ബലാത്സംഗ കേസ് മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പിന്നീട് മറ്റൊരു കേസ് ചുമത്തി ജയിലിലടച്ചു. പിന്നീട് കഴിഞ്ഞ മാര്‍ച്ചില്‍ മാടങ്കില്‍ 49 പേരോടൊപ്പം താരെയും കൂട്ടാളിയും ജയില്‍ ചാടുകയായിരുന്നു.

ഇതിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ഇവര്‍ വീണ്ടും ഒരു പെണ്‍കുട്ടിയെ കൂടി തന്റെ ഇരയാക്കാന്‍ ശ്രമിച്ചതോടെയാണ് ജനക്കൂട്ടം പിടികൂടി കെട്ടിയിട്ട ശേഷം തല്ലിക്കൊന്നത്.

വിശ്വാസികളെ ചോരകുടിച്ച് കൊല്ലുന്ന 'ബ്ലാക് ജീസസിനെ' ജനക്കൂട്ടം തല്ലിക്കൊന്നു

Also Read: 

ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു
SUMMARY: MADANG (Papua New Guinea): An infamous cult leader known as "Black Jesus", who was suspected of cannibalism, has been chopped to death in a remote Papua New Guinea village, reports said on Friday.
Steven Tari, a convicted rapist, had been on the run since escaping from a prison in Madang in the Pacific nation's east during a mass break-out with 48 others in March.

Keywords : Natives, Killed, World, Black Jesus, Papua New Guinea, Cult leader, Suspected, Steven Tari, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia