ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടായിരുന്നു: ഷെഹ്‌രിയാര്‍ഖാന്‍

 


ലണ്ടന്‍:  അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതായി പുതിയ വെളിപ്പെടുത്തല്‍.  പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് ഷെഹരിയാര്‍ ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലില്ലെന്നും  ഇവിടെ നിന്നും വിരട്ടിയോടിച്ചതിനാല്‍  യു.എ.യിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു.

1993ലെ മുംബൈ ആക്രമണത്തെ കൂടാതെ ഇന്ത്യയിലെ നിരവധി ഭീകരാക്രണക്കേസിലും പ്രതിയായ ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗികസ്ഥിരീകരണം ലഭിക്കുന്നത് ഇതാദ്യമായാണ്. ലണ്ടനില്‍ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെഹ്‌രിയാര്‍ ഖാന്‍. താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് പുതിയ പാക് സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദാവൂദിനെ സംബന്ധിച്ചുള്ള വിവരങ്ങളും കേസുവിവരങ്ങളും പലവട്ടം കൈമാറിയിരുന്നെങ്കിലും ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന വിവരം
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടായിരുന്നു: ഷെഹ്‌രിയാര്‍ഖാന്‍
Shahryar khan
പാക്കിസ്ഥാന്‍  നിഷേധിക്കുകയായിരുന്നു. ദാവൂദ് രാജ്യത്തുണ്ടെങ്കില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഇത്തരം അധോലോക നായകരെ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഷെഹരിയാര്‍ ഖാന്‍ പറഞ്ഞു. പാക്കിസ്ഥാനെ മാത്രമല്ല, ഇന്ത്യയെയോ അഫ്ഗാനിസ്ഥാനെയോ പോലുള്ള മറ്റ് വിദേശ രാജ്യങ്ങളെ ആക്രമിക്കുന്ന ക്രിമിനലുകള്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് നവാസ് ഷെരീഫിന്റേത്.

രാജ്യത്ത് ക്രിമിനലുകളെ വളരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഷെഹരിയാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നവാസ് ഷെരീഫ് നിയോഗിച്ച പ്രത്യേക നയതന്ത്രജ്ഞനാണ് ഷെഹരിയാര്‍.  ലണ്ടനില്‍  ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെഹരിയാര്‍. അമേരിക്കന്‍ സര്‍ക്കാര്‍ 2003ല്‍ വിദേശ ഭീകരനായി ദാവൂദിനെ മുദ്ര കുത്തിയിരുന്നു. അടുത്തിടെ ഉണ്ടായ ഐ.പി.എല്‍ വാതുവെപ്പ് കേസിലും ഡല്‍ഹി പോലീസ് ദാവൂദിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

Also Read: 
പുളിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

Keywords:  Shahryar khan,Davood Ibrahim, Pakistan, England, Report, Mumbai, Arrest, Criminal Case, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia