പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, കുറ്റകൃത്യമനുസരിച്ച്

 


ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, മറിച്ച് കുറ്റകൃത്യമനുസരിച്ചാണെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാവ്. വിവാദമായ ഡല്‍ഹി ബലാല്‍സംഗക്കേസിലെ കൗമാരക്കാരനായ പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കുന്നത് കേള്‍ക്കാന്‍ കോടതിയിലേയ്ക്ക് പോകുന്നതിനിടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിര്‍ഭാഗ്യവതിയായ ആ അമ്മ. പ്രതിക്ക് 18 വയസില്‍ താഴെയായതിനാല്‍ കൊലക്കുറ്റത്തിനും 3 വര്‍ഷം ജയില്‍ ശിക്ഷയാണ് പരമാവധി ശിക്ഷയെന്ന വസ്തുതയാണ് അവരെ വേദനിപ്പിക്കുന്നത്.

ഡിസംബര്‍ 16, 2012നാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗം ഡല്‍ഹിയില്‍ അരങ്ങേറിയത്. ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ആറ് പേര്‍ ചേര്‍ന്ന് 22കാരിയായ പെണ്‍കുട്ടിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടതിനുശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.
പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, കുറ്റകൃത്യമനുസരിച്ച്

അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിനിടെ പ്രതികളിലൊരാളായ രാം സിംഗിനെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികള്‍ക്കുനേരെയും ജയിലില്‍ വധശ്രമങ്ങള്‍ അരങ്ങേറിയിരുന്നു.

SUMMARY: New Delhi: Ahead of the verdict on the youngest accused in the Delhi gang-rape, the parents of the 23-year-old girl who was assaulted and raped by six men in a moving bus, said they would be denied closure if one of their daughter's killers got off lightly.

Keywords: National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia