സെപ്തംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ ആധാര്‍ - എല്‍.പി.ജി. സബ്‌സിഡി

 


ന്യൂഡല്‍ഹി: നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയുടെ കീഴില്‍ സെപ്തംബര്‍ ഒന്നു മുതല്‍ പാചകവാതക സബ്‌സിഡി ആധാറധിഷ്ഠിത ബാങ്ക് അക്കൗണ്ടിലെത്തും. ഈ ഘട്ടത്തില്‍ രാജ്യത്തെ 35 ജില്ലകള്‍ കൂടി പദ്ധതിക്കു കീഴിലാവും. കേരളത്തില്‍ വയനാട്, പത്തനംതിട്ട ജില്ലകള്‍ നേരത്തെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബാക്കിയുള്ള ജില്ലകളില്‍ സെപ്തംബര്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തിലാവും.

ആധാര്‍ നമ്പര്‍ എല്‍.പി.ജി. ഡാറ്റാ ബേസുമായി ബന്ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാചക വാതക വിതരണക്കാരെ ഗവണ്‍മെന്റ് പ്രേരിപ്പിക്കുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ഉപഭോക്താവ് ആദ്യം ബുക്ക് ചെയ്യുന്ന സിലിണ്ടറിനു മുതല്‍ സബ്‌സിഡി തുകയായ 435 രൂപ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തി തുടങ്ങും.

സെപ്തംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ ആധാര്‍ - എല്‍.പി.ജി. സബ്‌സിഡി
ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും എല്‍.പി.ജി. കണക്ഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് 31-വരെ സമയപരിധിയുണ്ട്. അതിനുശേഷം വിപണിവിലയില്‍ മാത്രമേ പാചകവാതക സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.

Also read:
കപ്പല്‍ ജീവനക്കാരനെ കാറില്‍ തട്ടികൊണ്ടുപോയ മൂന്നംഗസംഘം അറസ്റ്റില്‍

Keywords: LPG Gas, Subsidy, New Delhi, National, Direct cash benefit transfers effected in 20 DBTL districts, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia