വെള്ളപ്പൊക്കം: മഹാരാഷ്ട്രയില്‍ മന്ത്രിക്ക് ഗ്രാമവാസികളുടെ കല്ലേറ്
Aug 5, 2013, 13:02 IST
വിദര്‍ഭ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് ഗ്രാമവാസികളുടെ കല്ലേറ്. മന്ത്രി സഞ്ചരിച്ചിരുന്ന കാറിനുനേരെ കല്ലെറിഞ്ഞ ഗ്രാമവാസികള്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കാറ് വളഞ്ഞു. ഗ്രാമവാസികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു.
സംസ്ഥാന ക്ഷേമവകുപ്പ് മന്ത്രി സഞ്ജയ് ഡിയോറ്റളിനാണ് ദുരിതബാധിതരായ ജനങ്ങളുടെ രോഷം അനുഭവിക്കേണ്ടിവന്നത്. നിരന്തരമായ മഴയില്‍ വീടുകളും സര്‍വ്വവും നഷ്ടമായവരാണ് മന്ത്രിക്കെതിരെ തിരിഞ്ഞത്. അവശ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും ദുരിതാശ്വാസ സഹായം ഉടനെ നല്‍കണമെന്നുമായിരുന്നു ഗ്രാമവാസികളുടെ ആവശ്യം. ചന്ദ്രാപൂര്‍ ജില്ലയില്‍ മാത്രം മൂവായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ചന്ദ്രാപൂര്‍, വിദര്‍ഭ ജില്ലകളടക്കം ആറ് ജില്ലകളില്‍ 15,000 വീടുകള്‍ തകര്‍ന്നു. ഒരു മാസമായി തുടരുന്ന കനത്ത മഴയില്‍ 238 പേരാണ് മരിച്ചത്. വിദര്‍ഭയില്‍ മാത്രം 108 പേര്‍ മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 2.5 ലക്ഷം വീതം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Vidarbha: A Maharashtra minister had to face the wrath of flood victims on Sunday. Guardian Minister for Chandrapur district, Sanjay Deotale, was touring parts of the district to meet flood affected people, when some of them pelted stones at his car and shouted slogans. Police resorted to lathi charge to disperse the mob and later arrested seven residents of the area.
Keywords: National news, Vidarbha, Maharashtra minister, Face, Wrath, Flood victims, Sunday, Guardian Minister, Chandrapur district, Sanjay Deotale, Touring, District, Flood affected people, Pelted stones, Car, Shouted slogans.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.