എച്ച്.ഐ.വി ബാധിതനെ വിവാഹം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചു; ബലാല്‍സംഗത്തിന് സഹായം നല്‍കി

 


മുംബൈ: എച്ച്.ഐ.വി ബാധിതനായ യുവാവിനെ വിവാഹം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചതായി 16കാരിയുടെ മൊഴി. താനെ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മാതാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. യുവാവിന് തന്നെ ബലാല്‍സംഗം ചെയ്യാനായി മാതാവ് എല്ലാ സഹായവും ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരു കൈകളും പിന്നിലേയ്ക്കാക്കി കെട്ടിയ ശേഷം മാതാവ് തന്റെ വായില്‍ തുണിതിരുകി യുവാവിനു മുന്‍പിലേയ്ക്ക് തള്ളുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

എച്ച്.ഐ.വി ബാധിതനെ വിവാഹം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചു; ബലാല്‍സംഗത്തിന് സഹായം നല്‍കിമുള വടി ഉപയോഗിച്ച് എന്നെ നിരവധി തവണ തല്ലിചതച്ചിട്ടുണ്ട്. അയാളുമായി ലൈംഗീക ബന്ധത്തിന് തയ്യാറാകാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാതാവ് ശീതളപാനീയങ്ങളില്‍ മയക്കുമരുന്ന് കലക്കി തന്നെ ബോധരഹിതയാക്കി ബലാല്‍സംഗത്തിനായി വിട്ടുനല്‍കുമായിരുന്നു മനുഷ്യാവകാശ സംഘടനയുടെ ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.

മുംബൈ കല്‍ വ സ്വദേശിനിയാണ് പെണ്‍കുട്ടിയുടെ അമ്മ. മുന്‍ അദ്ധ്യാപികയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്.

അകന്ന ബന്ധുവാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന യുവാവ്. പെണ്‍കുട്ടിയുടെ കുടുംബത്തിനാവശ്യമായ സാമ്പത്തീക സഹായങ്ങള്‍ ഇയാളാണ് നല്‍കുന്നത്. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് വഹിക്കുന്നതും ഇയാളാണ്. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ മാതാവിന്റേയും യുവാവിന്റേയും പേര്‍ക്ക് പോലീസ് കേസെടുത്തു.

SUMMARY: Mumbai: In a shocking case of abuse, a 16-year-old student from a Thane college was forcibly married off to an HIV+ patient by her mother based in Kalwa, Mumbai, police said.

Keywords: National news, Mumbai, Abuse, 16-year-old, Student, Thane college, Forcibly, Married off, HIV+ patient, Mother, Kalwa, Mumbai, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia