സിന്ധുരക്ഷക് ദുരന്തത്തില്‍പ്പെട്ട 18 നാവീകരുടെ പേരുകള്‍ പുറത്തുവിട്ടു

 


മുംബൈ: ഐ.എന്‍.എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിലകപ്പെട്ട 18 നാവീകരുടെ പേരുകള്‍ നാവീക സേന പുറത്തുവിട്ടു. ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. മൂന്ന് നാവീക സേന ഉദ്യോഗസ്ഥരും ദുരന്തത്തില്‌പെട്ടവരില്‍ ഉള്‍പ്പെടും.

നിഖിലേഷ് പല്‍, അലോക് കുമാര്‍, ആര്‍ വെങ്കിട്ടരാജ് എന്നിവരാണ് ദുരന്തത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍. സഞ്ജീവ് കുമാര്‍, കെ.സി ഉപാദ്ധ്യായ്, തിമോതി സിന്‍ഹ, കേവല്‍ സിംഗ്, സുനില്‍ കുമാര്‍, ദസരി പ്രസാദ്, ലിജു ലോറന്‍സ്, രാജേഷ് തൂതിക, അമിത് കെ സിംഗ്, അതുല്‍ ശര്‍മ്മ, വികാസ് ഇ, മലയ് ഹല്‍ദര്‍, വിഷ്ണു വി, സീതാറാം ബദപള്ളി എന്നിവരാണ് ദുരന്തത്തില്‌പെട്ട നാവീകര്‍.

അടുത്തിടെയുണ്ടായ നാവീക ദുരന്തങ്ങളില്‍ വലിയ ദുരന്തമായാണ് സിന്ധുരക്ഷക് ദുരന്തത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണിയും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും വിലയിരുത്തിയത്. ദുരന്തത്തിലകപ്പെട്ട നാവീകരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. ചെളിയില്‍ പൂണ്ട മുങ്ങിക്കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല.
സിന്ധുരക്ഷക് ദുരന്തത്തില്‍പ്പെട്ട 18 നാവീകരുടെ പേരുകള്‍ പുറത്തുവിട്ടു

SUMMARY: New Delhi: The Indian Navy on Thursday released the names of the 18 crewmen who were present in INS Sindhurakshak, the submarine that exploded on Wednesday. The personnel include three officers and 15 sailors. The three officers are Lieutenant Commanders Nikhilesh Pal, Alok Kumar and R Venkitaraj.

Keywords: National news, Mumbai, Huge explosion, Accompanied, Fire, Rocked, Indian Navy submarine, Docked, High security, Naval dockyard, Wednesday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia