ഫയലുകള്‍ കാണാതായ സംഭവം: തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണോയെന്ന് സുപ്രീം കോടതി
Aug 29, 2013, 22:36 IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിര്‍ണായക ഫയലുകള്‍ കാണാതായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഫയലുകള്‍ കാണാതായതിനുപിന്നില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഫയലുകള്‍ കാണാതായിട്ടും സംഭവത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു.
രേഖകള്‍ സര്‍ക്കാരിന് കൈവശം വയ്ക്കാന്‍ ആവില്ലെന്ന് പറഞ്ഞ സുപ്രീംകോടതി അത് സി.ബി.ഐയ്ക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു.
അതേസമയം കല്‍ക്കരി അഴിമതി കേസിന്റെ അന്വേഷണത്തില്‍ സി.ബി.ഐ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായും സുപ്രീംകോടതി വിമര്‍ശിച്ചു. 169 കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ചു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു.
കേസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി,? നിസംഗത അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
1993 മുതല്‍ 2005 വരെയുള്ള 157 ഫയലുകള്‍ കാണാതായതായി സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കല്‍ക്കരി മന്ത്രാലയം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.
SUMMARY: New Delhi: The Supreme Court today offered unrestrained criticism of the government over missing files in the case of 'Coal-Gate"- alleged irregularities in how mining rights were given to private firms, allegedly robbing the country of lakhs of crores. The court said if the Centre did not hand over all the files, the CBI would probe how they went missing.
Keywords: National news, New Delhi, Hours, Crucial, Supreme Court, Hearing, Government, Tried, Influence, CBI, Investigation, Coal scam, Grave allegations, Surfaced, Government, Top legal officers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.