നെഹ്‌റു സിഐഎയുടെ ചാരവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമതാവളം വിട്ടുനല്‍കി
Aug 17, 2013, 11:00 IST
വാഷിംഗ്ടണ്‍: സിഐഎയുടെ ചാരവിമാനങ്ങള്‍ക്ക് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ വ്യോമതാവളം വിട്ടുനല്‍കിയിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്തായി. സിഐഎയുടെ യു2 എന്ന ചാരവിമാനത്തിനാണ് ഒഡീഷയിലെ ചാര്‍ബട്ടിയ വ്യോമതാവളം വിട്ടുനല്‍കിയത്.
നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഐഎയില്‍ നിന്നും വിവരാവകാശ നിയമപ്രകാരമാണ് നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവിന് വിവരങ്ങള്‍ ലഭ്യമായത്.
അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയും ഇന്ത്യന്‍ പ്രസിഡന്റ് എസ്. രാധാകൃഷ്ണനും 1963 ജൂണ്‍ മൂന്ന് ഒപ്പുവച്ച കരാര്‍ പ്രകാരമാണ് രണ്ടാംലോക മഹായുദ്ധത്തിനു ശേഷം നിര്‍ജീവമായ ചാര്‍ബതിയ വ്യോമതാവളം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതത്രേ. ചൈനയില്‍ നിരീക്ഷണം നടത്താനെത്തിയ യു2 ചാരവിമാനങ്ങള്‍ ഇന്ധനം നിറയ്ക്കാനാണ് ചാര്‍ബതിയ വ്യോമതാവളം ഉപയോഗിച്ചിരുന്നത്.
യു2 വിമാനങ്ങളെ തായ്‌ലാന്‍ഡിലെ തഖ്‌ലിയിലാണ് അമേരിക്ക വിന്യസിച്ചിരുന്നത്. ബര്‍മയിലൂടെ പറക്കാന്‍ അനുമതിയില്ലായിരുന്ന ചാരവിമാനങ്ങള്‍ക്ക് ഇന്ത്യ ചൈന അതിര്‍ത്തി നിരീക്ഷിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ പറന്നെത്തേണ്ടിയിരുന്നു. ഇതിനാലാണ് ഇന്ധനം നിറയ്ക്കാന്‍ ഇടത്താവളം ആവശ്യമായി വന്നത്.
ഇടത്താവളം നല്‍കുന്നതിനു പ്രത്യുപകാരമായി ചൈനീസ് അതിര്‍ത്തിയിലെ ഫോട്ടോകള്‍ സിഐഎ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. 1964 ല്‍ നെഹ്‌റുവിന്റെ മരണത്തോടെ കരാര്‍ അവസാനിക്കുകയും ചെയ്തു.
SUMMARY: Washington: India allowed the US to use one of its air bases for refuelling the CIA's U-2 spy planes to target Chinese territories after its defeat in the 1962 war, a declassified official document said today.
Keywords: National news, Washington, India, Allowed, US, Air bases, Refuelling, CIA, U-2, Spy planes, Chinese territories, 1962 war, Declassified, Official document,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.