കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകം: നവാസ് ഷെരീഫ്

 


ഇസ്ലാമാബാദ്: കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പരസ്പരം യുദ്ധം ചെയ്ത് വിഭവങ്ങള്‍ നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നും ഷെരീഫ് പറഞ്ഞു. സാമൂഹ്യ വിപത്തുകളായ ദാരിദ്രത്തേയും പകര്‍ച്ചവ്യാധികളേയും തുടച്ചുമാറ്റാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത് ഷെരീഫ് പറഞ്ഞു.

കശ്മീര്‍ പാക്കിസ്ഥാന്റെ ദേശീയ പ്രശ്‌നമാണ്. ആ പ്രശ്‌നം പരിഹരിക്കുക എന്നത് മറ്റ് പാക്കിസ്ഥാനികളെപോലെ തന്നെ എനിക്കും സന്തോഷം തരുന്ന കാര്യമാണ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

സാമ്പത്തീക സുസ്ഥിരതയിലൂടെ മാത്രമേ പാക്കിസ്ഥാന് നേട്ടങ്ങള്‍ വരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിപിടിച്ചാല്‍ എങ്ങനെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരപ്പെടുത്താനാകും? ഊര്‍ജ്ജ പ്രതിസന്ധിയും ഭീകരപ്രവര്‍ത്തനവും അവസാനിപ്പിക്കാതെ എങ്ങനെ സാമ്പത്തിക ഭദ്രത കൈവരിക്കാനാകും എന്നും ഷെരീഫ് ആരാഞ്ഞു.
കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകം: നവാസ് ഷെരീഫ്

ഊര്‍ജ്ജവും വിഭവശേഷിയും യുദ്ധത്തിന് ചിലവഴിക്കുന്നതിനേക്കാള്‍ ഭേദം സാമൂഹ്യ വിപത്തുകളെ നേരിടാന്‍ ചിലവഴിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടയില്‍ പാക് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

SUMMARY: Islamabad: Describing Kashmir as the "jugular vein" of his country, Prime Minister Nawaz Sharif on Tuesday said India and Pakistan should join hands to tackle poverty and disease instead of wasting their resources on wars.

Keywords:  Pakistan, World, Prime Minister Nawaz Sharif, Kashmir, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia