കേരളത്തില്‍ ശ്രദ്ധിക്കേണ്ട സീറ്റുകളെത്ര; ബി.ജെ.പിക്ക് ആശയക്കുഴപ്പം, മോഡി ഭയം
Aug 21, 2013, 11:20 IST
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ നരേന്ദ്രമോഡിയെ ഇറക്കി കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ഒരുമ്പെടുന്ന ബി.ജെ.പിക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ആശക്കുഴപ്പം. നാലു സീറ്റുകളില്‍ തങ്ങള്‍ ഇത്തവണ ശ്രദ്ധിക്കുമെന്നും അതല്ല ആറു സീറ്റുകളിലാണ് ശ്രദ്ധിക്കുക എന്നും നേതാക്കള്‍ മാറ്റിപ്പറയുന്ന സ്ഥിതിയാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, കാസര്‍കോട്, പത്തനംതിട്ട സീറ്റുകളില്‍ പ്രത്യേകമായി ശ്രദ്ധിക്കുമെന്നും അതല്ല, ആറ്റിങ്ങലും പാലക്കാടും കൂടി അക്കൂട്ടത്തില്‍ പരിഗണിക്കുമെന്നുമാണ് പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പു പ്രചാരണ സമിതി യോഗം കേരളത്തിലെ 'ഉറപ്പുള്ള'സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തതായി നേതാക്കള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആദ്യം നാലു സീറ്റുകളുടെ കാര്യവും പിന്നീട് ആറ് സീറ്റുകളുടെ കാര്യവും പറഞ്ഞതോടെ രണ്ടാം നിര നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പമായി.
മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ പി.കെ. കൃഷ്ണദാസ് മല്‍സരിക്കുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആദ്യമായി മല്‍സരത്തിന് ഇറങ്ങാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഒ. രാജഗോപാലും മല്‍സരിക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാജഗോപാലിനു താല്പര്യമില്ലെന്നും കൃഷ്ണദാസിനാകട്ടെ മല്‍സരിക്കാനാണു താല്പര്യമെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇതൊന്നും പരിഗണിക്കാതെ ചില നേതാക്കള്‍ സ്വന്തം മനോധര്‍മം അനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാധ്യമങ്ങളോടു പറയുകയും പ്രത്യേകം ശ്രദ്ധിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിക്കുകയുമാണത്രേ ഉണ്ടായത്.
നരേന്ദ്ര മോഡി നാലോ അഞ്ചോ സ്ഥലങ്ങളില്‍ പ്രചാരണത്തിനെത്തും എന്നതാണു കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ ഇത്തവണ വലിയ കാര്യമായി പറയുന്നത്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ അനുഭാവികള്‍ക്കും കോണ്‍ഗ്രസ് വോട്ടുബാങ്കിനും ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ താല്പര്യമില്ലാത്ത നേതാവായ മോഡിയെ കാര്യമായി ആശ്രയിച്ചാല്‍ കാര്യങ്ങള്‍ നേരേ തിരിച്ചടിക്കുമെന്ന ഭയം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അത് മോഡിയെത്തന്നെയോ അതല്ലെങ്കില്‍ മോഡിയുടെ പ്രചാരണ പരിപാടിയുടെ ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന വെങ്കയ്യ നായിഡുവിനെയോ അറിയിക്കാനാണ് ഇവരുടെ നീക്കം.
മോഡി വന്നിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലുള്ള നാണക്കേടിനേക്കാള്‍ വലുതാണ് മോഡിയെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രചാരണത്തിന് ഇറക്കിയതോടെ പാര്‍ട്ടിയുടെ വോട്ടുകളില്‍ കുറവു സംഭവിച്ചു എന്നു വരുന്നത്. അത് ചൂണ്ടിക്കാട്ടി മോഡിയെ പിന്തിരിപ്പിക്കുകയോ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കുറപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നത് വി മുരളീധരന്‍ വിരുദ്ധ പക്ഷമാണ്. പക്ഷേ, ഇക്കുറി കേരളത്തില്‍ ബി.ജെ.പി. മുമ്പുണ്ടാകാത്ത വിധമുള്ള പ്രകടനം കാഴ്ചവയ്ക്കുമെന്നും മോഡി പരമാവധി സ്ഥലങ്ങളില്‍ പ്രചാരണത്തിന് എത്തുമെന്നും മുരളീധരന്‍ പക്ഷം ഉറപ്പു പറയുന്നു. ഈ പോരാണ് തെരഞ്ഞെടുപ്പിനു മുമ്പേ കേരളത്തിലെ ബി.ജെ.പിയെ സജീവമാക്കിയിരിക്കുന്നത്.
Also read:
കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
Keywords: BJP, Election, Thiruvananthapuram, Kerala, Narendra Modi, Candidate, K. Surendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.