സോളാര്‍ കേസ്: ഇടത് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു
Aug 12, 2013, 15:24 IST
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം നേരിടാനായി കേന്ദ്ര സേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. പ്രതിഷേധവും ബഹളവും അതിരു കടന്നപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു.
ഇടത് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളതെന്ന് ആരോപിച്ച ഇടതു എം.പിമാര്‍ പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയുണ്ടായി.
ഇടത് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്രസേനയെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ബാനറുകളുമായാണ് കവാടത്തിന് മുന്നില്‍ എം.പിമാര്‍ ധര്‍ണ നടത്തിയത്.
കേരളത്തിലെ എം.പിമാര്‍ക്കൊപ്പം ബംഗാളില്‍ നിന്നുള്ള ഇടത് എം.പിമാരും ധര്‍ണയില്‍ പങ്കെടുത്തു. ഇടതു എം.പിമാര്‍ വിഷയം ഉന്നയിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Also Read:
ജനസേവന കേന്ദ്രത്തില്‍ ജീവനക്കാരില്ല; ബില്ലടക്കാനെത്തിയവരുടെ ക്യൂ റോഡ് വരെ നീണ്ടു
Keywords: Parliament, New Delhi, LDF, Accused, Chief Minister, Resignation, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.