കെ.എം. മാണിയെ പുകഴ്ത്തി കോടിയേരി ബാലകൃഷ്ണന്‍

 


തിരുവനന്തപുരം: ധനകാര്യന്ത്രി കെ.എം. മാണിയെ പുകഴ്ത്തി കൊണ്ട്  കോടിയേരി ബാലകൃഷ്ണന്‍. മാണി ധനകാര്യ പദം ഏറ്റെടുത്തതിനുശേഷം പാവപ്പെട്ടവര്‍ക്കായി കൊണ്ടുവന്ന കാരുണ്യ പദ്ധതി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പദ്ധതിയെക്കാള്‍ മികച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാണി സെക്രട്ടേറിയേറ്റിലിരുന്ന് ഇരുന്നൂറ് കോടിയുടെ ആശ്വാസപ്രവര്‍ത്തനം നടത്തിയെന്ന് കോടിയേരി പറഞ്ഞു.

കേരളം മുഴുവന്‍ നടന്ന് മുഖ്യമന്ത്രി നടത്തിയത് ഇരുപത് കോടിയുടെ ആശ്വാസപദ്ധതിയാണ്. സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് കെ.എം. മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതായുള്ള വാര്‍ത്തകള്‍  പ്രചരിച്ചിരുന്നു. അപമാനം സഹിച്ച് യു.ഡി.എഫില്‍ നില്‍ക്കണോയെന്ന കാര്യം മാണി തന്നെ തീരുമാനിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തീരുമാനമെടുക്കാന്‍ മാണിക്ക് ഇനിയും സമയമുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. കോടിയേരിയുടെ പ്രസ്താവനകളുടെ പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മാണിയെ മുഖ്യമന്ത്രിയാക്കുന്നെങ്കില്‍  പിന്തുണയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. കെ.എം. മാണി എല്‍.ഡി.എഫിനോടൊപ്പം ചേര്‍ന്ന് മന്ത്രിസഭയെ താഴെയിറക്കാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

കെ.എം. മാണിയെ പുകഴ്ത്തി കോടിയേരി ബാലകൃഷ്ണന്‍എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിന് ശ്രമം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ തന്ത്രമാണെന്നും മാണി പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാണിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന സി.പി.ഐയുടെ പ്രസ്താവന മാനിക്കുമെന്ന് ഒരു ഘട്ടത്തില്‍ കെ.എം. മാണി തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന പിണറായിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് മാണി മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത്.

കാലിന്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയണമെന്ന് കെ.എം. മാണിയെ ഉദ്ദേശിച്ച് തോമസ് ഐസക് എം.എല്‍.എയും വ്യക്തമാക്കി. നേരത്തെ തോമസ് ഐസക് എം.എല്‍.എയും കെ.എം മാണിയോട് മൃദുസമീപനമാണെന്ന് വെളിപ്പെടുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനോട് തൊട്ടുകൂടായ്മയില്ലെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയിരുന്നത്.

Also Read: വൈദ്യുതി ഓഫീസിലെ അതിക്രമം: 3 പേര്‍ അറസ്റ്റില്‍

Keywords:  Flattered , K.M. Mani, Kodiyeri Balakrishnan, Chief Minister, Oommen Chandy, Politics, Karunya-Award, Kerala Congress (m), Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia