സ്ത്രീ 6 വയസുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

 


ബെയിജിങ്: ചൈനയില്‍ ആറുവയസുകാരനെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തി.  ചൈനയിലെ ഷാംഗ്‌സി പ്രവശ്യയിലാണ് സംഭവം. വീടിനു വെളിയില്‍ മാതാപിതാക്കളാണ് കുട്ടിയെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടിയെ ആക്രമിച്ചവരുടെ ഉദ്ദേശം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഒരു സ്ത്രീയാണ് തന്നെ ആക്രമിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വഴിയരികിലുണ്ടായിരുന്ന  കുട്ടിയെ ബലമായി പിടിച്ചുവെച്ച് ഒരു പ്രത്യേകതരം  ആയുധം ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നെന്നാണ് കുട്ടി പറയുന്നത്. സംഭവ സ്ഥലത്തുനിന്ന് കുട്ടിയുടെ കൃഷ്ണമണി കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീ 6 വയസുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുചൈനയില്‍ നേത്രദാതാക്കളുടെ എണ്ണം വളരെ കുറവായതിനാല്‍  കുട്ടിയുടെ കണ്ണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതെന്നാണ്  പോലീസ് പറയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തയാറാക്കിയ രേഖാചിത്രം പുറത്തുവിട്ടിരിക്കുകയാണ്.  ഇതനുസരിച്ച്  സ്ത്രീയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൂരകൃത്യത്തിനിരയായ ആറ് വയസ്സുകാരന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. അതേ സമയം, കുട്ടിക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Also Read: ശ്രീകൃഷ്ണ ജയന്തിക്ക് ഭക്തിസാന്ദ്രമായ തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്

Keywords: China, Beijing, Boy, attack, Police, hospital, Parents, Doctor, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia