മുംബൈ കൂട്ടബലാത്സംഗം: പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി; അറസ്റ്റ് നാലായി
Aug 25, 2013, 06:00 IST
മുംബൈ: മുംബൈയില്‍ യുവ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കേസില്‍ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഖാസിം ബംഗാളി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അഞ്ചു പ്രതികളുള്ള കേസില്‍ ഇനി ഒരാള്‍കൂടി അറസ്റ്റിലാവാനുണ്ട്. മുഹമ്മദ് സലീം അന്‍സാരിയെയാണ് പിടികൂടാനുളള്ളത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് കാസിമിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു ശേഷം ഞായറാഴ്ച പുലര്‍ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം പോലീസ് തള്ളി.
വിജയ് യാദവ്, സിറാജ് റഹ്മാന്, സത്താര്‍ ഷെയ്ഖ് എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍. കേസില്‍ ആദ്യം പിടിയിലായ വിജയ് യാദവിനെയും സത്താര്‍ ഷെയ്ഖിനെയും കോടതിയില്‍ ഹാജരാക്കി. ഇവരെ ഓഗസ്റ്റ് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിറാജ് റഹ്മാനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords : Mumbai, Gang Rape, Case, Accused, Arrest, National, Police, Court, Qasim Bengali, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അഞ്ചു പ്രതികളുള്ള കേസില്‍ ഇനി ഒരാള്‍കൂടി അറസ്റ്റിലാവാനുണ്ട്. മുഹമ്മദ് സലീം അന്‍സാരിയെയാണ് പിടികൂടാനുളള്ളത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് കാസിമിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു ശേഷം ഞായറാഴ്ച പുലര്‍ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം പോലീസ് തള്ളി.
വിജയ് യാദവ്, സിറാജ് റഹ്മാന്, സത്താര്‍ ഷെയ്ഖ് എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍. കേസില്‍ ആദ്യം പിടിയിലായ വിജയ് യാദവിനെയും സത്താര്‍ ഷെയ്ഖിനെയും കോടതിയില്‍ ഹാജരാക്കി. ഇവരെ ഓഗസ്റ്റ് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിറാജ് റഹ്മാനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Also Read:
ദുര്‍ഗമ്മ വധം: കരിമണി മാലയും കമ്മലും കണ്ടെടുത്തു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.