മുംബൈ കൂട്ടബലാല്‍സംഗം: മാതാവിനു മുന്‍പില്‍ പ്രതി കുറ്റസമ്മതം നടത്തി

 


മുംബൈ: മുംബൈ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളിലൊരാള്‍ മാതാവിന്റെ മുന്‍പില്‍ കുറ്റസമ്മതം നടത്തിയതായി റിപോര്‍ട്ട്. 21കാരനായ ഖാസീം ശെയ്ഖ് ആണ് മാതാവ് ചാന്ദ് ബിബിയോട് കുറ്റസമ്മതം നടത്തിയത്. ലോക്കപ്പില്‍ കഴിയുന്ന മകനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു അവര്‍.

എന്നാല്‍ എന്തിനുവേണ്ടിയായിരുന്നു ഇത് ചെയ്തതെന്ന ചോദ്യത്തിന് ശെയ്ഖ് മറുപടി നല്‍കിയില്ലെന്നും ചാന്ദ് ബിബി പറഞ്ഞു. മകന്റെ നിശബ്ദത തന്നെ തകര്‍ത്തുകളഞ്ഞെന്നും ബിബി പറഞ്ഞു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

മുംബൈ കൂട്ടബലാല്‍സംഗം: മാതാവിനു മുന്‍പില്‍ പ്രതി കുറ്റസമ്മതം നടത്തിബലാല്‍സംഗത്തിനിരയായ യുവതിക്ക് നീതിലഭ്യമാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് അറിയിച്ചു. ശേഖരിച്ചിട്ടുള്ള തെളിവുകള്‍ ഇന്നുതന്നെ (ചൊവ്വാഴ്ച) ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 22നാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗം അരങ്ങേറിയത്. അതേസമയം ബലാല്‍സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിയാത്തത് കേസില്‍ തിരിച്ചടിയാകും.

Mumbai: One of the accused in the Mumbai gang-rape case is reported to have admitted before his mother that he had indeed committed the crime.

Keywords: Mumbai, Mobil Phone, Arrest, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia